30 November Thursday

പദങ്ങളുടെ രാഷ്ട്രീയം

വി സുകുമാരന്‍ Tuesday Nov 15, 2016

മനുഷ്യന്‍ ഒരു രാഷ്ട്രീയജീവിയാണ്. Man is a Political Animal എന്ന ബോധ്യം നമുക്കുണ്ടായിട്ട് നൂറ്റാണ്ടുകളായി. നമ്മുടെ ആചാരവും ഭാഷയും ആവിഷ്കാരവും എല്ലാം രാഷ്ട്രീയവുമായി ഇണങ്ങിയും പിണങ്ങിയും കഴിയുന്നു. Political Vocabulary രാഷ്ട്രീയ പദവ്യവഹാരം എന്നത് ഇന്നൊരു പഠനവിഷയമാകുന്നു. രാഷ്ട്രീയ സാക്ഷരതയോളംതന്നെ പ്രാമുഖ്യം രാഷ്ട്രീയ പദാവലിക്കും ഉണ്ട്. നിത്യോപയോഗത്തിലുള്ള പല വാക്കും രാഷ്ട്രീയഭാഷ ഹൈജാക്ക് ചെയ്യുകയും തീര്‍ത്തും തന്റേതാക്കി മാറ്റുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് ഭാഷാശാസ്ത്ര ഗവേഷകന്മാര്‍ പറയുന്നു. Politicalisation of a common word എന്നാണ് ആ പ്രക്രിയക്ക് നല്‍കിയിട്ടുള്ള പേര്. പുതിയ പദങ്ങള്‍ നിര്‍മിക്കപ്പെടുന്നുമുണ്ട്്. ഇംഗ്ളീഷ് ഒരു Flexible  ഭാഷ (ഇഷ്ടംപോലെ വളയുന്ന ഭാഷ)യായതിനാല്‍ ഈ പ്രക്രിയ വളരെ സുഗമമായി നടക്കുന്നു.

Accountable/ accountabilityഎന്നിവ ഉദാഹരണമാക്കാം. ആദ്യത്തേത് അജക്റ്റീവ്, രണ്ടാമത്തേത് നൌണും. രണ്ടും ഏറെക്കാലമായി നമ്മോടൊപ്പം സഞ്ചരിക്കുന്ന പദങ്ങളാണ്. അവ രാഷ്ട്രീയഭാഷയില്‍ കൈവന്നിരിക്കുന്നത് മുമ്പില്ലാത്ത മുഖ്യതയാണ്. In a democratic State the Executive is accountable to the duty elected legislature. (ഒരു ജനാധിപത്യസംവിധാനത്തില്‍ ഭരണകര്‍ത്താവ് വിധിയാംവണ്ണം തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോട് ഉത്തരംപറയാന്‍ ചുമതലപ്പെട്ടിരിക്കുന്നു). ആ ചുമതല, ബാധ്യത അതാണ് accountability.  ഇതു നഷ്ടപ്പെടുന്ന സര്‍ക്കാര്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതമാവുന്നു. ഉദ്യോഗസ്ഥനെ, Public Servant   എന്നാണ് പറയുന്നത്. അതായത്, പൊതുജനദാസന്‍. കാരണം ശമ്പളം കൊടുക്കുന്നത് പൌരാവലിയാണല്ലോ. അയാള്‍ സമൂഹത്തോട് അക്കൌണ്ടബിള്‍ ആയേ മതിയാവൂ.

Activist, Adverse, Aggressive, Approach  തുടങ്ങിയ വാക്കുകളും രാഷ്ട്രീയശൈലിക്കു പഥ്യമത്രെ. He is a socio-political activist. The young men are drawn to extreme political activism.
The leader made an aggresive speech against the governments policy of privatisation.
The approach of the opposition was conciliatory.
Ballot, Bandwagon, Barnstorm, Bipartisan  Xp-S§n-b  തുടങ്ങിയ പദങ്ങളും പൊളിറ്റിക്കല്‍ വൊക്കാബുലറിയുടെ ഭാഗമാകുന്നു.

The ballot decides the issue. He knows on which bandwagon he should find a berth.
The candidates are all set to barnstorm the country side.
Campaign, Capitalise, Convene, dark horse, dogma, dominate, emphasis, Eupnoea, Faction, Focus, Forum, Fraud, Front, runner, Fundamental, gambit, glaring, grassroots, hard money, historic, handshake, incentive, inalienable, incumbency, landslide, lame duck, liberal, mandate, Tactics, shift, slogan, upcoming, vulnerability, withhold, xenophobic, yell, zeal, zone.  ഈ പറഞ്ഞതൊക്കെ രാഷ്ട്രീയഭാഷയില്‍ സഞ്ചരിക്കുന്നവയാണ്. ഇവയില്‍ ചില പദങ്ങളുടെ മാത്രം ഉപയോഗത്തിന് ഉദാഹരണങ്ങള്‍ നല്‍കാനെ സ്ഥലപരിമിതി സമ്മതിക്കുന്നുള്ളു.

Many European countries have become Zeno phobic these days  (പല യൂറോപ്യന്‍ രാജ്യങ്ങളും വരുത്തരെ ഭയപ്പെടുന്ന അവസ്ഥയാണ് ഇക്കാലത്ത്). Zenopholia He is an upcoming young leader    (അയാള്‍ പൊങ്ങിവരുന്ന യുവനേതാവാകുന്നു).
Political Languageന്റെ അകത്തളത്തില്‍ കളിക്കുന്ന ഫ്രേസുകളും പ്രയോഗങ്ങളുമുണ്ട്. അവയില്‍ പ്രധാനമാണ് Red Tape, Trial balloon, silent majority, witch hunt, rubber chicken circuit, spin  എന്നിവ.

Red tape  ചുവപ്പുനാട. എന്താണെന്നു വിശേഷിച്ചു വിസ്തരിക്കേണ്ട കാര്യമില്ല. ഓഫീസ് കടലാസുകളുടെ നീക്കത്തില്‍ വന്നുചേരുന്ന കുടുക്കുകളും, കാലതാമസവുമൊക്കെയാണ് ചുവപ്പുനാട. ചുവപ്പുനാടയില്‍ പല നിര്‍ദേശങ്ങളും നടപടികളും കുരുങ്ങിക്കിടക്കുന്നു. വര്‍ഷങ്ങളോളം ഫയലുകള്‍ ചുവപ്പുനാടകൊണ്ടുകെട്ടുന്ന രീതി ശീമത്തമ്പുരാന്റെ കാലത്തുണ്ടായതാണ്. . ഒരു മേശയില്‍നിന്ന് മറ്റൊരു മേശയിലേക്ക് സഞ്ചരിക്കാന്‍ ഒരു ഫയലിന് മാസങ്ങള്‍ വേണ്ടിവരും. ഈ വിളംബരം ബ്യൂറോക്രാറ്റുകള്‍ മനഃപൂര്‍വം സൃഷ്ടിക്കുന്നതാണ്.
The  Minister takes measures to cut the red tape (ചുവപ്പുനാട വെട്ടിമുറിക്കാന്‍ മന്ത്രി നടപടികള്‍ സ്വീകരിക്കുന്നു).

Trial Balloon   എന്നലോ? ഒരു രാഷ്ട്രീയജീവി, ഒരാശയം തൊടുത്തുവിടുന്നു; ഒരു ബലൂണ്‍ കാറ്റത്തുവിടുംപോലെ അത് ജനപ്രിയമായാല്‍ അതിന്റെ ക്രെഡിറ്റ് അയാള്‍ അവകാശപ്പെടുന്നു. അല്ലെങ്കിലോ? അത് വെറുതെ വായുവില്‍ ലയിക്കട്ടെ എന്നു തീരുമാനിക്കുന്നു. He is good at sending trial balloon.
  Silent majority- പൊതുജനത്തിലെ നല്ലൊരു ശതമാനം നിശബ്ദതപാലിക്കുന്നു. അവര്‍ ഉറക്കെ അവരുടെ അഭിപ്രായം വ്യക്തമാക്കുന്നില്ല. ഈ പ്രയോഗം രാഷ്ട്രീയത്തില്‍ പ്രചരിപ്പിച്ചത് അമേരിക്കന്‍ പ്രസിഡന്റായിരുന്ന Richard Nixon ആണ്.

 Top