20 April Saturday

തോക്കിന്‍ കുഴലിലൂടെ വന്ന വാക്കുകള്‍

വി സുകുമാരന്‍ Thursday Aug 24, 2017

No man's land  എന്ന പ്രയോഗം ഏവര്‍ക്കും പരിചിതമാണല്ലോ. രണ്ട് രാജ്യാതിര്‍ത്തികള്‍ക്കിടയില്‍, ഇരുകൂട്ടരുടേതുമല്ലാത്ത ഭൂമി: അതാണ് No man's land.  ഏറ്റുമുട്ടുന്ന രണ്ടു ശത്രുവ്യൂഹങ്ങള്‍ക്കിടയില്‍ ആരുടേതുമല്ലാതെ കിടക്കുന്ന സ്ഥലം എന്ന അര്‍ഥത്തില്‍ ഒന്നാം ലോകമഹായുദ്ധക്കാലത്താണ് ഇത് ഉപയോഗത്തില്‍ വന്നത്. The Redcross established an emergency medical facility in the noman's land.

2.Shell - Shocked എന്ന പദവും ഉരുത്തിരിഞ്ഞത് അക്കാലത്താണ്. യുദ്ധത്തില്‍ നേരിട്ടു പങ്കെടുത്തതിന്റെ ഫലമായി പല സൈനികരിലും ഒരു traumatic effect þ- അരോചകമായ ഒരു മനഃചാഞ്ചല്യം കാണാറുണ്ട്. അതിനെയാണ് Shell- Shock എന്നുപറുന്നത്. ഇതിനുള്ള മെഡിക്കല്‍ പേരാണ് Combat- neurosis..  ചിലര്‍ക്ക് കേള്‍വിക്കുറവോ, കാഴ്ചക്കുറവോ, സ്മൃതിനാശമോ സംഭവിച്ചുവെന്നുവരാം. ഇത് മനഃശാസ്ത്രപരമായ ഒരാഘാതമാകുന്നു. The Shell - Shocked Captain was admitted to a Psychiartric Clinic.

3. Slacker  എന്ന വാക്കും ഒന്നാം ലോകയുദ്ധത്തിന്റെ സംഭാവനയണ്. ഇവര്‍ക്കുള്ള മുറിയാണ്, എന്തെങ്കിലും സുഖക്കേടുനടിച്ച് ജോലിയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നവര്‍. John was known in the barracks as a Slacker.

4. Concentration Camp  എന്നതും യുദ്ധകാലത്തുനിന്നുവന്നതാണ്. ഹിറ്റ്ലര്‍ ജൂതന്മാരെ തളച്ചിട്ടിരുന്ന തടങ്കല്‍പ്പാളയങ്ങളായിരുന്നു Concentration Camps.വിചാരണകൂടാതെ ആളുകളെ-രാഷ്ട്രിയ എതിരാളികളെ, വിപ്ളവകാരികളെ- പാര്‍പ്പിക്കുന്ന രഹസ്യത്താവളങ്ങളെ ഇങ്ങനെ വിളിക്കുന്നു. നരകതുല്യമായ ജീവിതമായിരിക്കും ഇത്തരം ക്യാമ്പുകളില്‍.

5. Jeep എന്ന വാക്കും (വാഹനവും) യുദ്ധസന്തതിയത്രെ. രണ്ടാംലോക മഹായുദ്ധകാലത്താണ് ഏതു പരുക്കന്‍ റോഡിലൂടെയും യാത്രചെയ്യാന്‍പറ്റുന്ന ഈ നാല്‍ച്ചക്രന്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടത്.

6.  General Purpose Vehicle എന്നതിന്റെ ലോപം എന്ന് വിശേഷിപ്പിക്കാം Geep യുദ്ധം അവസാനിച്ചതോടെ ഇത്തരം വാഹനങ്ങള്‍ നമ്മുടെ തെരുവുകളിലിറങ്ങി. ഇന്ന് അത് പൊലീസുകാരന്റെയും മലയോരകര്‍ഷകന്റെയും പ്രിയശകടം.

7. Blitz (blitzkrieg)   എന്ന വാക്കും രണ്ടാം ലോകമഹായുദ്ധം കനിഞ്ഞുതന്ന പദമാണ്. A Sudden, over whelming attack  എന്നാണര്‍ഥം. വാക്ക് ജര്‍മന്‍ ആണ്. പടക്കളത്തില്‍നിന്ന് ഈ പദം സാവധാനം പൊതുഭാഷയിലേക്ക് സംക്രമിച്ചു. മിന്നല്‍ ആക്രമണമാകുന്നു blitz. The ruling coalition had not prepared itself for such a blitz from the combined opposition.

8. Nose dive എന്നു കേട്ടിട്ടില്ലേ! വിമാനത്തിന്റെ താഴോട്ടുള്ള കുതിപ്പ്: അതാണ്nose-dive. The Dronier nose - dived into a paddy field. ഈ വാക്കും രണ്ടാംലോകയുദ്ധത്തിന്റെ ദാനമാകുന്നു.

9. ഇന്ന് പ്രചുരപ്രചാരമായ, പത്രക്കാര്‍ക്ക് വളരെ ഇഷ്ടപ്പെട്ട വാക്കത്രെ Flak. The minister drew flak from his own party men for same of his off- the cuff remarks.  .  യുദ്ധഭാഷയില്‍ flak  ന്റെ അര്‍ഥം anti-aircraft fire എന്നാണ്. രൂക്ഷവിമര്‍ശം, എതിര്‍പ്പ് എന്നീ അര്‍ഥങ്ങളില്‍ അത് പൊതുഭാഷയില്‍ പ്രവര്‍ത്തിക്കുന്നു.

10. air supportഎന്ന പ്രയോഗം വിയറ്റ്നാം യുദ്ധകാലത്താണ് ഉത്ഭവിച്ചത്. Bombing എന്നര്‍ഥം.

11. Carpet bombing  എന്നതും ഇതേ യുദ്ധകാലത്തു ജനിച്ചതാണ്. intense, concentrated bombing is a specified area (ബോംബുവര്‍ഷം).

12. Collateral damageഎന്ന പ്രയോഗവും വിയറ്റ്നാം യുദ്ധത്തില്‍നിന്നുണ്ടായതാണ്. ബോബേറില്‍ സാധാരണ പൌരന്മാരും വീടുകളും ആശുപത്രികളുമൊക്കെ നശിപ്പിക്കപ്പെടുമ്പോള്‍ പട്ടാളം അതിനെ വിശേഷിപ്പിക്കുക Collateral damage എന്നാകുന്നു.

13. Body bag  എന്നാല്‍ ഒരു ഭടന്റെ മൃതശരീരംകൊണ്ടുവരുന്ന പെട്ടിയോ പൊക്കണമോ ആണ്.

14.  Ethnic Cleansingബോസ്നിയന്‍ ആഭ്യന്തരയുദ്ധകാലത്ത് പൊങ്ങിവന്ന പദമത്രെ: വംശവിശുദ്ധീകരണം. അഥവാ ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ തുടച്ചുമാറ്റല്‍. ഇത് മുഖ്യധാര ഇംഗ്ളീഷ് പ്രയോഗങ്ങളിലേക്ക് വേഗം കടന്നുവന്നു. Narendra Modi lent support to ethnic cleansing in Gujarat.

15. Police action:   യുദ്ധത്തിനോ യുദ്ധസമാനമായ സൈനികനടപടിക്കോ പറയുന്ന പേരാണ് Police Action.. പാവം പൊലീസിന് ഇതില്‍ ഒരു കാര്യവുമില്ല. ഹൈദരാബാദിലെ നിസാമിനെതിരായി സര്‍ദാര്‍ പട്ടേല്‍ പട്ടാളത്തെ അയക്കുകയുണ്ടായി. അതിനെ പൊലീസ് ആക്ഷന്‍ എന്നാണ് വിളിച്ചത്.

16. Smoke  എന്ന വാക്കിന് kill എന്നാണ് പട്ടാളപ്പേച്ചില്‍ അര്‍ഥം. In a combined operation about a hundred soldiers were smoked. Waste എന്ന വാക്കും ഈ അര്‍ഥത്തില്‍ ഉപയോഗിക്കാറുണ്ട്.

17. Cold War എന്നു കേട്ടിരിക്കും. ഒരുവശത്ത് ജോണ്‍ബുള്ളും മറുവശത്ത് റഷ്യന്‍ കരടിയും മുരണ്ടുനിന്നിരുന്ന കാലത്താണ് cold war അഥവാ ശീതയുദ്ധം അവതരിച്ചത്. പലതലങ്ങളിലും അമേരിക്കന്‍ചേരിയും റഷ്യന്‍ചേരിയും തമ്മിലുള്ള ഉരസലുകള്‍ സംഭവിച്ചുകൊണ്ടിരുന്നു. എന്നാല്‍, പരസ്യമായ ഏറ്റുമുട്ടല്‍ ഇല്ലതാനും. ഈ അവസ്ഥയാണ് cold war. The Climate of Cold War prevailed till the collapse of the Soviet union.

  Brain Wash,  മസ്തിഷ്ക പ്രക്ഷാളനം ശീതയുദ്ധകാലത്തെ നിര്‍മിതിയാണ്. ആരാന്റെ തലച്ചോറിനെ, ചിന്തയെ പൂര്‍ണമായും സ്വാധീനിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്ന ഏര്‍പ്പാട്. ഇന്ന് ഈ വാക്ക് ജനറല്‍ വൊക്കാബുലറിയില്‍ ഇടംനേടുന്നു. The Communal Fascist aim at brain washing the youth.

 Top