20 April Saturday

POST TRUTH എന്നാല്‍?

വി സുകുമാരന്‍ Thursday Dec 1, 2016

ഇതാ നമ്മുടെ മുന്നില്‍ പുതിയൊരു വാക്ക്: പോസ്റ്റ് ട്രൂത്ത് (Post Truth).. ഇക്കൊല്ലത്തെ വാഴ്ത്തപ്പെട്ട പദമാണുപോല്‍ അത്. പറയുന്നത് ആധികാരികത ആവശ്യത്തില്‍ കൂടുതലുള്ള ഒരു വിശ്വവിഖ്യാത നിഘണ്ടുവിന്റെ പ്രധാന പത്രാധിപരാണ്.Oxford Dictionary യുടെ ഏറ്റവും  പ്രമുഖമായ വാക്ക് 2016ല്‍ അതാണത്രെ. ഈ വര്‍ഷം തീരാറായി. ഡിസംബര്‍ 31നുമുമ്പ് ഇതിനെക്കാള്‍ ഗമയുള്ള മറ്റൊരു വാക്കുണ്ടാകുമോ? സംശയമാണ്.
എന്താണ് Post Truth?    ഇത് എന്തര്‍ഥമാണ് തരുന്നത്? തീര്‍ത്തും സത്യസന്ധവും വസ്തുനിഷ്ഠവുമായ സംഗതികളെക്കാള്‍ വികാരപരമായ കാര്യങ്ങള്‍, സമീപനങ്ങള്‍, ആണ് വര്‍ത്തമാന ജനമനസ്സിനെ സ്വാധീനിക്കുന്നതെന്ന അവസ്ഥയുണ്ട്. അതിന്റെ പേരാണുപോല്‍ Post Truth. "Post Truth is undoubtedly the international word of the year 2016".   (പോസ്റ്റ് ഠൃൌവേ എന്നത് 2016-ാം ആണ്ടിലെ അന്തര്‍ദേശീയ പദമാണെന്നത് നിസ്സംശയം). It could become one of the defining words of our time'   എന്നാണ് Casper Grathwohl   എന്ന ഓക്സ്ഫോഡ് ഡിക്ഷണറികളുടെ മേധാവി പറഞ്ഞത്. (നമ്മുടെ കാലത്തെ നിര്‍വചിക്കുന്ന വാക്കുകളിലൊന്നായി അതു മാറാന്‍ ഇടയുണ്ടെന്ന്).
രണ്ടു പ്രധാന സംഭവങ്ങളാണ് Post Truth എന്ന വാക്കിന്റെ പ്രയോഗം പ്രചുരമാക്കിയത്. ഒന്ന്: Brexit  എന്ന ഹിതപരിശോധന (Referendum).. രണ്ട്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. രണ്ടും ഒരുപാട് പൊടിയും പുകയും പരത്തി. യൂറോപ്യന്‍ യൂണിയനു (EU)  മായുള്ള സംബന്ധം ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ ജോണ്‍ബുള്‍ തീരുമാനിച്ചത് വലിയ കോളിളക്കമാണല്ലോ സൃഷ്ടിച്ചത്. ബല്‍ജയിത്തിലെ പ്രസല്‍സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പഞ്ചായത്തായിരുന്നുവല്ലോ യൂറോപ്യന്‍ യൂണിയന്‍. ഒരു ഏകീകൃത സമ്പദ്വ്യവസ്ഥയും രാഷ്ട്രീയഘടനയുമൊക്കെ നിലവില്‍വരണമെന്നായിരുന്നു ഈ രാജ്യങ്ങളുടെ ആഗ്രഹം. സ്വന്തം അസ്തിത്വത്തിന് ചെറിയ കേടുപോലും തട്ടരുതെന്ന് വലിയ നിര്‍ബന്ധമുള്ള ബ്രിട്ടന്‍ ആദ്യംമുതലേ തൊട്ടുംതൊടാതെയുമാണ് നിന്നുപോന്നത്. Sterling Pound ന്റെ കാര്യത്തില്‍ വൈകാരികമായ നിലപാടാണ് ആംഗ്ളോ സാക്സണ്‍കാര്‍ സ്വീകരിച്ചത്. യൂറോയെ പൊതു കറന്‍സിയായി അംഗീകരിക്കാന്‍ ബ്രിട്ടന്‍ തയ്യാറല്ലായിരുന്നു. മാത്രമല്ല, ഫ്രാന്‍സും ജര്‍മനിയുമൊക്കെ മുന്നില്‍ക്കേറി വിലസുകയാണെന്ന ആവലാതിയും ഇംഗ്ളീഷുകാരനുണ്ടായിരുന്നു. ഇയുവില്‍ തുടരണമോ വേണ്ടയോ എന്നത് ഒരു റഫറണ്ടത്തിലൂടെ തീരുമാനിക്കാന്‍ ഡേവിഡ് ക്യാമറൂണ്‍ മുന്നിട്ടിറങ്ങി. ഭൂരിപക്ഷം, ബ്രിട്ടന്‍ ഇ യു വിടണമെന്ന നിലപാടിന് അനുകൂലമായാണ് വോട്ട്ചെയ്തത്. അങ്ങനെ ബ്രിട്ടന്‍ യൂറോപ്യന്‍ രാഷ്ട്രസമുച്ചയത്തിന്റെ കോലായില്‍നിന്ന് പെട്ടിയും കിടക്കയുമെടുത്ത് പുറത്തിറങ്ങി. ഈ സംഭവമാണ്Brexit..  എന്നുവച്ചാല്‍ the exit of Britain. Britain's exit. ആൃശമേശി' ലഃശ  എന്നത് Brexit   ആയി. ഇവിടെ വികാരമാണ് ജനമനസ്സിനെ സ്വാധീനിച്ചത്. ആ അവസ്ഥയെ വിശേഷിപ്പിക്കാന്‍പോന്ന വാക്കാണ് Post Truth. സത്യോത്തരം എന്നു വേണമെങ്കില്‍ മലയാളീകരിക്കാം.
Donald Trump  എന്ന വര്‍ത്തകപ്രമാണിയും നമ്മുടെ പഴയ ബില്‍ക്ളിന്റന്റെ  ഹിലാരിയും തമ്മില്‍ വൈറ്റ് ഹൌസിലേക്കു നടന്ന പോര് അതിരൂക്ഷമായിരുന്നു. നാവിന് എല്ലില്ലാത്ത ട്രമ്പ് പല അബദ്ധങ്ങളും പറഞ്ഞു. അശ്ളീലം വിളമ്പി, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ളിന്റന്‍ ജയിച്ചുകേറുമെന്ന് മിക്കവരും കരുതി. വലിയ വാതുവയ്പുകള്‍ നടന്നു. പെട്ടി തുറന്ന് വോട്ടെണ്ണിയപ്പോഴോ? വംശീയവാദിയായ ഡോണാള്‍ഡ് ട്രമ്പ് ജനവിധിയില്‍ മുന്നിട്ടുനില്‍ക്കുന്നു. ഇവിടെയും സങ്കുചിത വംശീയവികാരങ്ങളാണ് അമേരിക്കന്‍ പൊതുമനസ്സിനെ സ്വാധീനിച്ചതെന്നു വ്യക്തം. മറ്റൊരു Post Truth.
BREXIT എന്ന വാക്കിനായിരുന്നു പോയ കൊല്ലം വലിയ പ്രചാരം. അങ്ങനെ ഓരോ കൊല്ലവും ചില പുതിയ പദങ്ങള്‍ അരങ്ങത്തു തിമര്‍ത്താടും. ഇവ ദീര്‍ഘകാലം കത്തണമെന്നില്ല. ചിലപ്പോള്‍ പെട്ടെന്ന് ഫ്യൂസായി എന്നുവരാം. Brexiteers, alt rightഎന്നീ പദങ്ങള്‍ 2016ല്‍ മാധ്യമങ്ങള്‍ക്ക് പാല്‍പ്പായസമായിരുന്നു. ബ്രിട്ടന്‍ Eu ല്‍നിന്നു പുറത്തുപോരണമെന്ന് ശക്തിയായി വാദിക്കുന്നവനാരോ അവനാണ് Brexiteer. Alt  right   തീര്‍ത്തും പ്രതിലോമപരമായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആ നിലപാടുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന തീവ്ര വലതുപക്ഷവാദി. അയാളാണ് Alt right.   അയാളോ അയാളുടെ ഗ്രൂപ്പോ മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്നു വിഘടിച്ചുനില്‍ക്കുന്നു. വിവാദങ്ങളിലാണ് ഇക്കൂട്ടരുടെ താല്‍പ്പര്യം. 2016ല്‍ Short listഹശ  ചെയ്യപ്പെട്ട ചില പുതുപദങ്ങള്‍ രാഷ്ട്രീയ വൊക്കാബുലറിയില്‍ ഉണ്ട്. COULROPHOBIA, GLASS CLIFF, HYGGE, LATINX, WOKE.
COULROPHOBIA   എന്നാല്‍ വിഡ്ഡികളോടുള്ള അയുക്തികമായ ഭയം. Irrational fear of fools. Glass cliff    എന്നാലോ? ഒരു വനിത ചില പ്രത്യേക സാഹചര്യങ്ങളില്‍ അധികാരത്തിന്റെ തുഞ്ചത്ത് അവിചാരിതമായെത്തുന്നു. വഴുക്കാനും താഴെവീഴാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ആ അവസ്ഥയാണ് glass cliff. 
സുഖകരമെന്നു തോന്നിക്കുന്ന ഒരു മാനസിക കാലാവസ്ഥയാണ് HYGGE..  എല്ലാം ശുഭം എന്ന തോന്നല്‍. ഇത് ഡാനിഷ് സമൂഹത്തിന്റെ സ്വഭാവമാണത്രെ.
LATINX  എന്നാല്‍ ലാറ്റിനമേരിക്കന്‍ വംശജന്‍. ഇത് ജന്‍ഡര്‍  ന്യൂട്രലായ വാക്കാണ്. ആണുമാവാം പെണ്ണുമാവാം.
WOKE    എന്നാല്‍ അനീതിക്കെതിരായ ഉണര്‍വാണ്. ആഫ്രിക്കന്‍-അമേരിക്കന്‍ പദം.

 Top