26 April Friday

ഇല്ലാപ്പൊലീസ് !

വി സുകുമാരന്‍ Friday Jan 20, 2017

പൊലീസുകാരന്‍,  Policeman, Constable, COP, CPO, COD എന്നൊക്കെ അറിയപ്പെടുന്ന കാവലാള്‍, ക്രമസമാധാന പരിപാലനവ്യവസ്ഥയുടെ ആണിക്കല്ലാകുന്നു. സമ്മിശ്രവികാരങ്ങള്‍ നമ്മിലുല്‍പ്പാദിപ്പിക്കുന്ന ഈ  സര്‍ക്കാരുദ്യോഗസ്ഥന്‍ വാസ്തവത്തില്‍ വലിയ ജനസേവനമല്ലേ നിത്യവും നിര്‍വഹിക്കുന്നത്? ഇയാള്‍ അപ്പുറത്തുണ്ടെന്ന ധൈര്യത്തിലാണല്ലോ സാധാരണ പൌരന്‍ രാത്രി സമാധാനമായി കിടന്നുറങ്ങുന്നത്. അയല്‍പക്കത്തെ ചേട്ടന്‍ വാരുണീസേവകഴിഞ്ഞ് എന്റെ വീട്ടുപടിക്കല്‍വന്ന് ഒച്ചവച്ചാല്‍, മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് നേരം പുലരുമ്പോള്‍ അപ്രത്യക്ഷമായാല്‍, കോളനിക്കവലയില്‍ അന്തിമയങ്ങുമ്പോള്‍ സമൂഹവിരുദ്ധസംഘം തമ്പടിക്കാന്‍ തുടങ്ങിയാല്‍, നാമോടുന്നത് അടുത്ത പൊലീസ്സ്റ്റേഷനിലേക്കാണ്. എന്ത് അപകടമുണ്ടാകിലും പൊലീസ് വേണം, എന്ത് അനാശാസ്യം നടന്നാലും പൊലീസിസെത്തണം. ഇങ്ങനെയൊക്കാണ് കാര്യങ്ങളെങ്കിലും പൊലീസുകാരനെ ഒരു പൊതുജനമിത്രമായി അംഗീകരിക്കാനോ, അടയാളപ്പെടുത്താനോ പല കാരണങ്ങളാലും പലര്‍ക്കും മടിയാണ്. അടി, ഇടി, ചവിട്ട്, ഉരുട്ട് എന്നീ കലാപരിപാടികളുമായി ബന്ധപ്പെടുത്തിയാണ് മിക്കവരും പഴയ 'കണ്‍ഷേബിളി'നെക്കുറിച്ചു ചിന്തിക്കുന്നത്.

പതിനാറാം നൂറ്റാണ്ടിലാണ്Police എന്നവന്‍ ഇംഗ്ളീഷ്ഭാഷയില്‍ കടന്നുവന്നത്. പരന്ത്രീസില്‍നിന്നായിരുന്നു വരവ്. ഫ്രഞ്ച്, ഈ വാക്ക് മോഷ്ടിച്ചത് ലത്തീനില്‍നിന്നാണത്രെ.ലാറ്റിന്‍ഭാഷയില്‍ POLITIA  എന്നൊരു പദമുണ്ട്. അര്‍ഥം: അറാശിശൃമശീിേ  ഭരണം. ആദ്യംതൊട്ടെ ഭരണം കൈകാര്യംചെയ്യുന്നവനാണ് പൊലീസ് ഏമാന്‍. അള്‍ ചില്ലറക്കാരനൊന്നുമല്ല. Ring 100 to call the Police  (പൊലീസിനെ വിളിക്കാന്‍ 100ല്‍ വിളിക്കുക).
ക്രിയയായും പൊലീസിനെ ഉപയോഗിക്കാം. A committee was set up to Police, the working of the new cultural department    (പുതിയ സാംസ്കാരിക വകുപ്പിന്റെ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കാന്‍ ഒരു കമ്മിറ്റിയുണ്ടാക്കി).

അജക്റ്റീവ് ആയി Police പ്രവര്‍ത്തിക്കുന്നത് സാധാരണം. Police Jeep, Police Car, Police whistle, Police baton, boots.
അങ്ങ് അമേരിക്കയില്‍ പൊലീസുകാരനെ COP എന്നാണ് പറയുക. ഈ വാക്ക് എങ്ങിനെ വന്നു? Copper  എന്ന വാക്ക് ലോപിച്ച് COP ആയി എന്നാണ് ഒരു കഥ. പഴയകാലത്ത് പൊലീസുകാരന്റെ യൂണിഫോമില്‍ ഒരുപാട് Copper buttons ഉണ്ടായിരുന്നുവത്രെ. ആ കുപ്പായം ധരിച്ച വന്‍ Copper..  അതു ചുരുങ്ങി COP ആയി എന്നാല്‍ ലിംഗിസ്റ്റുകള്‍ പറയുന്നത് മറ്റൊരു കഥയാണ്.To Cop  എന്നൊരു ക്രിയയുണ്ട്. അതിന്റെ അര്‍ഥംto catch എന്നാകുന്നു. പിടികൂടുക. അതാണല്ലോ പൊലീസിന്റെ പണി. അങ്ങിനെയാണത്രെ COP   എന്ന നാമം സംഭവിച്ചത്.

O. Henry എഴുതിയ The Cop and the Anthen എന്ന വിഖ്യാത കഥ പലരും വായിച്ചിരിക്കും.
Police - informer  എന്നൊരു ജീവിയുണ്ട്. പൊലീസിന് വിവരം നല്‍കുന്നവന്‍. അവനെ ഗ്രാമ്യ ഇംഗ്ളീഷില്‍ പറയുക Coppers mark   എന്നാണ്.
Constable എന്ന പദം നമുക്ക് ചിരപരിചിതമാണല്ലോ. അദ്ദേഹത്തെയാണ് മധുരം മലയാളം 'കണ്‍ഷേബിള്‍' ആക്കിയത്. കണ്‍ഷേബിള്‍ കുഞ്ഞന്‍, പൊലീസ് സേനയിലെ താഴെക്കിട ഉദ്യോഗസ്ഥന്‍.Constable ലാറ്റിനില്‍നിന്നു ഫ്രഞ്ചുവഴി ഇംഗ്ളീഷിലെത്തിയ വാക്കാകുന്നു. Comes stabull  ല്‍ നിന്നും keeper of the stables എന്നര്‍ഥം. (കുതിരപ്പന്തി സൂക്ഷിപ്പുകാരന്‍ കാവലാളിന്റെ ജോലിയാണല്ലോ, കോണ്‍സ്റ്റബിളിനും.

നഗരവീഥികളില്‍ തിരക്കുള്ള പാതകളില്‍ മുറിച്ചുകടക്കുന്നത് വളരെ സൂക്ഷിച്ചുവേണമെന്ന് എല്ലാവര്‍ക്കുമറിയാം. ശ്രദ്ധിക്കാതെ നടന്നാല്‍ ആസ്പത്രിയിലോ, മോര്‍ച്ചറിയിലോ, എത്താം. പക്ഷേ ഗതാഗതത്തിരക്കിലൂടെ ധൃതിവെച്ച് കടന്നുപോകാന്‍ മടിക്കാത്തവരെ നാം നിത്യവും കാണുന്നു. Zebra Crossing ല്‍ മാത്രമേ മുറിച്ചുകടക്കാന്‍ തുനിയാവൂ എന്ന നിയമമൊന്നും അവര്‍ക്ക് ബാധകമല്ല. അപകടമരണം വിളിച്ചുവരുത്തുന്ന അവരെ Jay walkers   എന്നു പറയുന്നു. സംഗതി അമേരിക്കനാണ്. walk എന്ന് നാമമായും ക്രിയയായും ഉപയോഗിക്കാം.
Some jaywalkers were rounded up by the traffic police  (ചില തോന്ന്യാസ നടത്തക്കാരെ പൊലീസു പിടികൂടി).
Jay walk is a thrill to teen agers (കൌമാരക്കാര്‍ക്ക് തോന്ന്യാസനടത്തം ഹരമാണ്).

This is a busy road. Please do not Jaywalk. (ഇത് തിരക്കുള്ള റോഡാണ്. ഇവിടെ തോന്ന്യാസം നടന്നതിനു മുതിരരുത്).
അമേരിക്കന്‍ 'സ്ളാങ്ങില്‍' അതായത് അമേരിക്കന്‍ അപകൃഷ്ടത്തില്‍ Jay എന്നാല്‍ അപരിഷ്കൃത എന്നര്‍ഥം. പട്ടണത്തിലെത്തുന്ന പട്ടിക്കാടനാണ് Jay.  അയാള്‍ തോന്നിയപോലെ, നിലാവത്തു കോഴിയെന്നപോലെ നിരത്തിലൂടെ നടന്നെന്നുവരും. അയാളുടെ നടത്തം ay walking. .  1917 മുതല്‍ ഈ പദം ആങ്ഗലത്തില്‍ പ്രചരിക്കുന്നുണ്ട്.
ഒരു വാക്യത്തിന്റെ അവസാനം; ഒരാവശ്യവുമില്ലാതെyou know എന്നു ചേര്‍ക്കുന്ന രീതിയുണ്ട് സംസാരഭാഷയില്‍. Afterall, we are birds of the same feather, you know..  ഇവിടെ you know എന്നത് ഒരുverbal filler മാത്രമാണ്. വിശേഷിച്ച് അതിനൊര്‍ഥവുമില്ല;you see  എന്നതും വെറും ്verbal filler  ആണ്. അടുത്തകാലത്തായി you knowന്റെ സ്ഥാനത്ത് മറ്റൊരു പ്രയോഗം കയറിപ്പറ്റിയിരിക്കുന്നു.know what I mean  ഇതും wordfiller  തന്നെ. വിശേഷിച്ച് ഒരു പ്രയോജനവുമില്ലാത്ത വീണ്‍പ്രയോഗം.

 Top