08 May Wednesday

വീണ്ടും പുതിയ വാക്കുകള്‍

വി സുകുമാരൻ Thursday Jun 15, 2017

റോഡപകടങ്ങള്‍ പെരുകിവരികയാണ്. നമ്മുടെ നാട്ടില്‍ മാത്രമല്ല, മറ്റു നാടുകളിലും വാഹനങ്ങള്‍ വര്‍ധിച്ചുവരുന്നത് അശ്രദ്ധമായ ഡ്രൈവിങ്ങും റോഡുകളുടെ അതൃപ്തികരമായ അവസ്ഥയും ആളുകളുടെ അക്ഷമയും ഒക്കെയാണെന്ന് നമുക്കറിയാം. അപകടമുണ്ടായാല്‍ ഉടന്‍ പൊലീസ് എത്തുന്നു. നാട്ടുകാര്‍ ഓടിക്കൂടുന്നു. പിന്നെ അപകടത്തില്‍പ്പെട്ട സഹജീവികളെ അടിയന്തര ചികിത്സക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ എത്തിക്കുക എന്ന ചടങ്ങാണ്. ആംബുലന്‍സ് വരും. പരിക്കേറ്റവരെ അതില്‍ കയറ്റി കാഷ്വാലിറ്റിയുടെ കവാടത്തിലെത്തിക്കും.

Ambulare  എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് ambleഉം ambulanceഉം ഉണ്ടായത്.

നടക്കുക എന്നതാണ് ആ വാക്കിന്റെ മൂലാര്‍ഥം. കുതിര വെറുതെ നടക്കുമ്പോള്‍ അത് ambling ആണ്; ഓടുമ്പോള്‍ trot; കുതിക്കുമ്പോള്‍ gallop.

അപകടക്കേസുകള്‍ തേടി നടക്കുന്നവരെ അമേരിക്കന്‍ ഇംഗ്ളിഷില്‍ Ambulance Chaser  എന്നും വിശേഷിപ്പിക്കാറുണ്ട്. സംഗതി ട്രംപിന്റെ ഇംഗ്ളീഷാണ്. ഒരു അമേരിക്കന്‍ സ്ളാങ്. Basis  എന്ന വാക്കിന്റെ പ്ളൂറല്‍ എന്താണ്? പലരെയും ഈ ചോദ്യം കുഴക്കുന്നതായി കാണുന്നു. സംശയിക്കേണ്ട: BASES.  ഇത് പൊതുവെ അറിയപ്പെടാതെ പോകുന്നു എന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തുന്നു.

amende honorable എന്നത് ഒരു ഫ്രഞ്ച് പദമാണ്. ഇംഗ്ളീഷില്‍ ധാരാളമായി ഉപയോഗിക്കുന്നു. Amends made to the honour of a person unjustly wronged.  അതായത് അന്യായമായി അപമാനിക്കപ്പെടുന്ന ഒരാളോട് ചെയ്യുന്ന പ്രായച്ഛിത്തം. മാപ്പുപറയല്‍. പലപ്പോഴും നിരപരാധിയായ ഒരു മാന്യന്‍ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെട്ടു എന്നുവരാം. അയാള്‍ തെറ്റുകാരനല്ല എന്നു തെളിഞ്ഞാല്‍ സര്‍ക്കാര്‍ മാപ്പുപറയാന്‍ ബാധ്യസ്ഥമത്രെ. നഷ്ടപരിഹാരവും നല്‍കേണ്ടിവരും. ഇതിനൊക്കെ ചരിത്രത്തില്‍ ഒരുപാട് ഉദാഹരണങ്ങളുണ്ട്. ഒരു നിര്‍ഭാഗ്യവാനെ അഞ്ചാറുകൊല്ലം തടവിലിട്ടശേഷം അയാള്‍ നിരപരാധിയാണെന്നു കണ്ട് ഭരണകൂടം അയാളെ കൂടുതുറന്നു വിടുമ്പോള്‍ ആ മനുഷ്യന്റെ ഇത്രകാലം നഷ്ടപ്പെട്ട ജീവിതത്തെക്കുറിച്ച് അയാളും വേണ്ടപ്പെട്ടവരും അനുഭവിച്ച അവമതിയെക്കുറിച്ച് ആര് ആലോചിക്കുന്നു? ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്യായമായി പീഡിപ്പിക്കപ്പെട്ട ആളെ കുറ്റവിമുക്തനെന്ന് പ്രഖ്യാപിച്ചാല്‍ മാത്രം മതിയോ? പരസ്യമായി ഉത്തരവാദപ്പെട്ടവര്‍ ക്ഷമ ചോദിക്കുക എന്ന മര്യാദ കാണിക്കേണ്ടെ? അയാള്‍ക്ക് നല്ലൊരു തുക നഷ്ടപരിഹാരം നല്‍കേണ്ട? ഈ വിചാരത്തിന്റെ ബഹിര്‍സ്ഫുരണമാണ് amende honorable. ഇത് ചുരുക്കി amends  എന്നു പറയുന്നു: making amends.
Free handed
എന്ന പ്രയോഗം പുതുതല്ല, വളരെ പഴയതാണ്. ഏതു കാര്യത്തിനും ഉദാരമായി കൈയയച്ച് സംഭാവന നല്‍കുന്ന ചില വിശാലഹൃദയര്‍ ഇപ്പോഴും സമൂഹത്തിലുണ്ട്. പേരോ പ്രശസ്തിയോ ലാഭമോ കണക്കാക്കിയല്ല അവര്‍ ഔദാര്യം കാട്ടുന്നത്. അവരെയാണ്  free handed  എന്ന് വ്യവഹരിക്കുന്നത്.
Rockfeller was a free-handed gentleman. ഉദാരമതിത്വമാണ് free handedness.

Agraphia  എന്നാല്‍ എന്താണെന്നല്ലേ ചോദ്യം? തലച്ചോറിനെ ബാധിക്കുന്ന ക്ഷതംമൂലം എഴുതാന്‍ കഴിയാതെവരുന്ന അവസ്ഥ. The Writer suffered from agraphia in his last years.  ഇത് വല്ലാത്തൊരു വ്യാധിയാണ്.

 Top