04 March Monday

ഭാഷാഭ്രാന്തും മറ്റു വാക്കുകളും

വി സുകുമാരന്‍ Friday Feb 24, 2017

എന്റെയും നിങ്ങളുടെയും തായ്മൊഴി ആപാദമധുരംതന്നെ; ഒരു സംശയവുമില്ല. ഏതുഭാഷയാണ് വലുതെന്ന തര്‍ക്കം ആവശ്യമില്ല. എന്റെ ഭാഷ മാത്രമാണ് വലുതെന്ന വാശിക്കാണ് linguistic chauvinism എന്ന് ഇംഗ്ളീഷില്‍ പറയുന്നത്. കൂട്ടത്തില്‍ പറയട്ടെ. chauvinism എന്ന ഇസം വരുന്നത് Nicholas chauvin  എന്ന ഫ്രഞ്ചുകാരനില്‍നിന്നാണ്. ഇഷ്ടന്‍ നെപ്പോളിയന്റെ ഒരു പടയാളിയായിരുന്നു.

ഇംഗ്ളീഷ് ലോകരാഷ്ട്രങ്ങളുടെ ബന്ധഭാഷയാണ് (link languge). Global tongue  എന്ന അസൂയാര്‍ഹമായ പദവി  പല കാരണങ്ങളാലും കൈവന്ന ഭാഷയാണ്. ചൈനയും കൊറിയയും തായ്ലന്‍ഡും ജപ്പാനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുമൊക്കെ ഇപ്പോള്‍ കുത്തിയിരുന്ന് ഇംഗ്ളീഷ് പഠിക്കുന്നു. ആഗോള വ്യാപാരത്തിന്റെയും അന്താരാഷ്ട്ര നയതന്ത്ര സംവിധാനങ്ങളുടെയും ഭാഷ ഇംഗ്ളീഷാണ്. ആയതിനാല്‍ ബാലിശമായ താരതമ്യങ്ങള്‍ക്കൊന്നും പുറപ്പെടരുത്. 19-ാം നൂറ്റാണ്ടുമുതല്‍ കൂടെയുള്ള ഈ വിവിധോദ്ദേശ്യ ഭാഷയെ വെറുക്കപ്പെട്ട വിദേശിയായി കാണുകയുമരുത്. ഒരു ജീവഭാഷയും ആരുടെയും സ്വകാര്യസ്വത്തല്ല. അത് പൊതുമുതലാണ്. ഇക്കാര്യം ഉള്‍ക്കാമ്പിലുണ്ടാകണം.

Flip-flop എന്നത് ഒരു ഫാഷന്‍പദം  ആണെന്നു പറയാം. A total change of front അഭിപ്രായത്തില്‍/നിലപാടില്‍ ഒരു കുട്ടിക്കരണം മറിച്ചില്‍; മ a complete reversal of views, a somer sault is stand/opinion. The flip-flop of the Prime minister on this issue is attributed to the American Pressure.
പ്രധാനമന്ത്രിയുടെ ഈ വിഷയത്തിലുള്ള കരണംമറിച്ചില്‍ അമേരിക്കന്‍ സമ്മര്‍ദംമൂലമാണെന്നാണ് കരുതപ്പെടുന്നത്്. മറ്റ് അര്‍ഥങ്ങളും  flip-flop \p-­v.- A backward handspring. ചിറകടിശബ്ദം.

ഒരാളുടെ അറിയപ്പെടാത്ത സ്വഭാവത്തെ   flip side എന്നു പറയും. This book brings out the flip side of his personality (ഈ പുസ്തകം അദ്ദേഹത്തിന്റെ വ്യക്തിസത്തയുടെ അറിയപ്പെടാത്ത വശങ്ങളെ പുറത്തുകൊണ്ടുവരുന്നുണ്ട്). Flip pant   എന്നാല്‍ Flippancy.
There is something flippant about his style of writing. 

 FuselageDw- ³Fusillade   ഗൌരവമില്ലാത്ത, ചപലമായ. സംഗതി നാമവിശേഷണമാകുന്നു. നാമം എഹശുുമിര്യ.
ഠവലൃല ശ ീാലവേശിഴ ളഹശുുമി മയീൌ വശ ്യഹല ീള ംൃശശിേഴ. 
 എൌലെഹമഴലഉം ന്‍എൌശെഹഹമറല ഉം രണ്ടാണ്. ഫ്യൂസെലേജ് എന്നാല്‍ ഒരു വിമാനത്തിന്റെ ബോഡി. When the aircraft crash-landed, its fuselage was slightly damaged.  (വിമാനം പെട്ടെന്നിറക്കിയപ്പോള്‍  അതിന്റെ ഉടലിന് ചെറിയ ക്ഷതം തട്ടി).

Fusillade എന്നാല്‍ തുരുതുരെയുള്ള വെടിവയ്പാണ്. തോക്കുകള്‍ ചീറ്റുന്ന അവസ്ഥ. ചോദ്യശരങ്ങള്‍ക്കും Fusillade   എന്നു പറയാം. Minister had to face a fusillade from the press. (മന്ത്രിക്ക് പത്രക്കാരില്‍നിന്ന് ചോദ്യശരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു).
Arcane എന്നാല്‍ നിഗൂഢം; mysterious, secret. Arcanum   എന്നാകുന്നു നാമപദം. ഇത് ലാറ്റിനാണ്. Arcane rites are part of this secret society.   (നിഗൂഢമായ അനുഷ്ഠാനങ്ങള്‍ ഈ രഹസ്യ സമൂഹത്തിന്റെ ഭാഗമാകുന്നു).

Bastinado  എന്ന സ്പാനിഷ്പദം ഇംഗ്ളീഷില്‍ ഉപയോഗത്തിലുണ്ട്. കാല്‍വെള്ളയില്‍ വടികൊണ്ട, തുടരെ തല്ലുന്ന പരിപാടി നമുടെ പൊലീസ്സ്റ്റേഷനുകളില്‍ ഉണ്ടല്ലോ അത് Bastinado  ആണ്. ഉള്ളംകാലില്‍ പ്രഹരിക്കുക എന്നത് ഏറെ നോവിക്കുന്ന ശിക്ഷയാണ്.  ഇതിനുപയോഗിക്കുന്ന ചൂരലിനെയും Bastinado  എന്നു പറയും.

 Top