25 April Thursday

ആകുഞ്ചനത്തിന്റെ പ്രശ്നങ്ങള്‍

Friday Apr 28, 2017

ആകുഞ്ചനം എന്ന ഗീര്‍വാണം കേട്ട് അന്ധാളിക്കുകയൊന്നും വേണ്ട. Contraction സങ്കോചനം എന്ന ഏര്‍പ്പാടിനെക്കുറിച്ചാണ് പറയുന്നത്. ഗ്രാമര്‍ അംഗീകരിച്ച ഒരു പ്രക്രിയയുടെ പേരാണല്ലോ അത്.  Apostrophe  എന്ന അക്ഷരലോപ ചിഹ്നം (') ഈ ആകുഞ്ചനത്തിന്റെ അടയാളമാണ്. Possession (ഉടമസ്ഥത, കൈവശാധികാരം) സൂചിപ്പിക്കാനും Contraction  സാധിക്കാനും നാം Apostrophe എന്ന അപ്പുമേസ്തിരിയെ ഉപയോഗിക്കാറുണ്ട്.China's stand, the writer's masterpiece, Goat's milk, the shepherd's whistle, the child's cry.  ഇതൊക്കെ ഉടമസ്ഥത അടയാളപ്പെടുത്താനുള്ള അപ്പോസ്ട്രഫിയുടെ മിടുക്കിന് അടിവരയിടുന്നു.

അതുപോലെ അക്ഷരലോപം കുറിക്കാന്‍ നാം ആകുഞ്ചന ചിഹ്നത്തെ വിപുലമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
aren't (are not), Can't (Cannot), Couldn't (could not), hasn't (has not), haven't (have not), he'll (he will/he shall), he's (he has/ he is) I'd (I would, I had), I'm (I am), It's (It is, It has), I've (I have), Let's (Let us), ma'am (madam), mustn't (must not), She'll (She will, She shall), She's (She is, She has), there's (there is), they'll (they will, they shall), they've (they have), We'll (We will, We shall) Were'nt (were not), Who's (Who is, Who has), Won't (will not) wouldn't (would not), you'll (you will, you shall), you're (you are), you've (you have) Idiomatic contractions  (ശൈലീപരമായ ആകുഞ്ചനങ്ങള്‍) എന്നു വിളിക്കുന്ന ചുരുക്കലുകള്‍ വേറെയുമുണ്ട്. Finger lickin' (Finger licking), rock'n roll (rock and roll), Sun'n sand (Sun and Sand) ഇൌ contraction എഴുത്തില്‍ കഴിയുന്നത്ര വര്‍ജിക്കണമെന്ന നിര്‍ദേശം പഴയകാലത്ത് വൈയ്യാകരണന്മാര്‍ നല്‍കിയിരുന്നു. എന്നാല്‍ ആധുനിക ഇംഗ്ളീഷിന്റെ വ്യാപാരത്തില്‍ ഈ വിലക്കിന് ഒരു വിലയും എഴുത്തുകാര്‍ കല്‍പ്പിക്കാറില്ല. ആകുഞ്ചനം യഥേഷ്ടമാവാം എന്നതാണ് അവസ്ഥ. പണ്ടുമുതലേ നിലവിലുണ്ടായിരുന്ന ചില contractions ഉണ്ട്. അവ ഇന്നും നിലനില്‍ക്കുന്നു. Ne'er (Never), O'er (Over).

Influenza  (ചീരാപ്പ്/ജലദോഷപ്പനി)യുടെ ലോപരൂപമാണല്ലോ Flu.  മുമ്പൊക്കെ നുമുമ്പ് ഒരു apostrophe (') നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ ആരും ഈ ചിഹ്നം flu നുമുമ്പില്‍ ചാര്‍ത്താറില്ല. അതുപോലെ phone, telephone ന്റെ സങ്കോചിത രൂപമാകയാല്‍ ഒരു അക്ഷരലോപ ചിഹ്നം P ക്കു മുമ്പില്‍  വേണമെന്ന് വ്യാകരണം ശഠിച്ചിരുന്നു. ആ ശാഠ്യം ഇപ്പോഴില്ല. Phone ഒരു സ്വതന്ത്ര ആകുഞ്ചനമായി പ്രവര്‍ത്തിക്കുന്നു. അതുപോലെ until ന്റെ ലോപരൂപമായ til ന്റെ മുമ്പിലും അപ്പോസ്ട്രഫി വേണമെന്ന പിടിവാശി, ഗ്രാമര്‍ ഉപേക്ഷിച്ചിരിക്കുന്നു. മുമ്പൊക്കെ 'til എന്നെഴുതണമായിരുന്നു.

Stock modifiers എന്നാല്‍ എന്തെന്ന് പലരും ചോദിക്കുകയുണ്ടായി. വിശദീകരിക്കാം. വര്‍ത്തമാന ഇംഗ്ളീഷില്‍ ഇവയുടെ ഉപയോഗം കലശലായുണ്ട്; വിശിഷ്യ പത്രഭാഷയില്‍. ചില നാമങ്ങളുടെ നാമവിശേഷണങ്ങളുടെ, ക്രിയാപദങ്ങളുടെ പ്രത്യേക വിശേഷണങ്ങളായി അവതരിക്കുന്ന പരിഷ്കരണ പദങ്ങളാണ് stock modifiers. ചില വാക്കുകളുമായി അവ ഇണചേര്‍ന്നു പോകുന്നു. അവയ്ക്ക് വാചാടോപത്തിന്റെ സ്വഭാവമുണ്ട്. ആയതിനാല്‍ അവ modern cliches ആകുന്നു. ഈ വാക്യം നോക്കുക. She was visibly moved when she saw the sentimental scene in the small screen (ചെറിയ സ്ക്രീനില്‍, അതായത് വിഡ്ഢിപ്പെട്ടിയില്‍, അതിഭാവുകതയില്‍ കുതിര്‍ന്ന രംഗം കണ്ടപ്പോള്‍ അവള്‍ വികാരവിവശയായി. ഇവിടെ visibly എന്ന adverbനെ ഒരു stock modifier ആയി നാം കാണുന്നു.

വാസ്തവത്തില്‍ അതിന്റെ- ഈ modifier ന്റെ വലിയ ആവശ്യമില്ല. ഒരു ചടങ്ങ് എന്നവണ്ണം നാമത് കൂട്ടിച്ചേര്‍ക്കുന്നുവെന്നു മാത്രം. മറ്റൊരു ഉദാഹരണം. Madhu is unfailingly punctual   (മധു ഒരിക്കലും പാളാത്ത കൃത്യനിഷ്ഠപാലിക്കുന്ന ആളാണ്) ഇവിടെ unfailingly എന്നത് ഒരു stock modifier ആകുന്നു.woefully inadequate, far reaching consequence തുടങ്ങിയ പ്രയോഗങ്ങള്‍ സുലഭം. ഇവിടെയൊക്കെ tock modifier  കിടന്നു വിലസുന്നു.

 Top