18 April Thursday

വടിവാളുകൊണ്ട് കേക്ക് മുറിച്ചതിന് ക്ഷമ ചോദിക്കുന്നു: വിജയ് സേതുപതി

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

phot credit: vijay sethupathi facebook page

ചെന്നൈ> പിറന്നാള്‍ ദിനത്തില്‍ വടിവാളുകൊണ്ട് കേക്ക് മുറിച്ചതിന് എല്ലാവരോടും ക്ഷമ ചോദിച്ച് നടന്‍ വിജയ് സേതുപതി.കഴിഞ്ഞ ദിവസം സംവിധായകന്‍ പൊന് റാമിനൊപ്പം പുതിയ ചിത്രത്തിന്റെ സെറ്റിലാണ് വിജയ് സേതുപതി ജന്മദിനം ആഘോഷിച്ചത്. വടിവാളുകൊണ്ടാണ് അദ്ദേഹം കേക്ക് മുറിച്ചത്.

 തന്റെ പെരുമാറ്റം ഒരു മോശം മാതൃകയായിരുന്നു. ഇനി മുതല്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സിനിമയില്‍ ഒരു വടിവാളും പ്രധാനഭാഗമാണ്. ഇതാണ് കേക്ക് മുറിക്കാന്‍ അത് ഉപയോഗിക്കാന്‍ കാരണമെന്നും വിജയ് സേതുപതി വിശദമാക്കി.

ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളുയരുകയായിരുന്നു



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top