ചെന്നൈ > വിജയ് - ലോകേഷ് കനകരാജ് ചിത്രം "ലിയോ' ഓഡിയോ ലോഞ്ച് അനുമതി നിഷേധിച്ചെന്ന വാർത്തയുമായി ബന്ധപ്പെട്ട് തമിഴകത്ത് പോര് കനക്കുന്നു. ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രഖ്യാപിച്ച ഓഡിയോ ലോഞ്ച് ആണ് സുരക്ഷ കാരണങ്ങൾ പറഞ്ഞ് മാറ്റിയത്.
തമിഴ്‌നാട്ടിലെ പ്രധാന ഭാഗങ്ങളിൽ വിതരണാവകാശം കൈമാറാൻ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ലിയോയുടെ നിർമ്മാണ ടീമിനെ സമ്മർദത്തിലാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകർ. ഉദയനിധി സ്‌റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിക്ക് പങ്കാളിത്തം നൽകാത്ത സിനിമകൾ തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടാകുകയാണെന്ന് വിജയ് ആരാധകർ ആരോപിക്കുന്നു.
വിജയ്‌ക്ക് അനുകൂലമായി നഗരങ്ങളിൽ പോസ്‌റ്ററുകളും പ്രത്യക്ഷപ്പെട്ടു. രാഷ്‌ട്രീയത്തിലേക്ക് സ്വാഗതമെന്നും, മുഖ്യമന്ത്രിയാകണമെന്നും ആവശ്യപ്പെട്ടാണ് പോസ്‌റ്ററുകൾ. എന്നാൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ലിയോ നിർമാതാക്കൾ തള്ളിയിട്ടുണ്ട്. എന്നാൽ രാഷ്‌ട്രീയ തന്ത്രമാണ് കാരണമെന്നാണ് വിജയ്‌യുടെ ആരാധകർ വിശ്വസിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..