20 April Saturday

വിജയ്‌യുടെ " മാസ്റ്റർ "കേരളത്തിൽ മാജിക്കിനും ഫോർച്യുണിനും !

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020



കൊച്ചി:  ഇളയ ദളപതി വിജയ്‌യും ,വിജയ് സേതുപതിയും , ' കൈദി ' സംവിധായകൻ ലോകേഷ് കനകരാജും  ഒന്നിച്ച മാസ്റ്ററിനെ ലോകമെമ്പാടുമുള്ള തമിഴ് സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കയാണ് . കോവിഡ് ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്ന ഈ സിനിമയുടെ റിലീസിങ്ങിനെ കുറിച്ച് നിത്യവും അഭ്യുഹങ്ങകളും കിംവദന്തികളും പ്രചരിച്ചു വരികയാണ് . ഈ സന്ദർഭത്തിൽ ഔദ്യോധിഗമായ വിശദീകരണവുമായി നിർമ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്‌സ്‌ എത്തിയിരിക്കുന്നത്. ചിത്രം ഓ ടി ടി പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യുന്നതിനായി സമ്മർദ്ദങ്ങളും ഓഫറുകളും ഉണ്ടെങ്കിലും സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പിന് തിയ്യറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നത് കൊണ്ട്  മാസ്റ്റർ തിയ്യറ്ററുകളിലെ റിലീസ് ചെയ്യുകയുള്ളൂ എന്ന് നിർമാതാവ് സേവ്യർ ബ്രിട്ടോ വ്യക്തമാക്കുന്നു .

വിജയ്‌യും മാസ്റ്റർ തിയ്യറ്ററിലേ റിലീസ് ചെയ്യാവു എന്ന ഉറച്ച നിലപാടിലാണ് . ചിത്രത്തിന്റെ കേരളത്തിലെ വിതരണ അവകാശത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും വിശദീകരണം നൽകിയ  നിർമ്മാതാവ് , ട്രാവൻകൂർ ഏരിയയുടെ വിതരണ അവകാശം മാജിക് ഫ്രെയിം സിനും കൊച്ചിൻ മലബാർ ഏരിയയുടെ  വിതരണ അവകാശം ഫോർച്യൂൺ  സിനിമാസിനുമാണെന്നും വ്യക്തമാക്കി. റിലീസിനായി  കേരളത്തിൽ തിയറ്ററുകൾ  തുറക്കുന്നതും കാത്തിരിക്കയാണ് മാസ്റ്റർ.

തമിഴകത്തെ പോലെ വലിയ ആരാധക വൃന്ദമാണ്‌ കേരളത്തിൽ വിജയ്ക്കുള്ളത് . മലയാളിയായ മാളവിക മേനോനാണ് മാസ്റ്ററിൽ വിജയ്‌യുടെ നായിക .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top