26 April Friday

'ഒറ്റയ്ക്കുപോയി പൂക്കാലം...'; കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗിലെ വൈറല്‍ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗിലെ വൈറല്‍ ഗാനത്തിന്റെ വീഡിയൊ പുറത്തിറങ്ങി. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ സോങ്ങ് എത്തിയിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിട്ടുള്ളത്.

കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വലിയ ഹിറ്റായി മാറിയ പാട്ടിലെ ഒറ്റയ്ക്കുപോയി പൂക്കാലം എന്ന വരികള്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലും യൂട്യൂബിലും ഇപ്പോഴും ട്രെന്‍ഡിങ്ങാണ്.
ചിത്രത്തില്‍ ആകെ അഞ്ചു പാട്ടുകളാണുള്ളത്. ബി കെ ഹരിനാരായണന്റെ രചനയില്‍ ഉണ്ണിമേനോന്‍ ആലപിച്ച കാതോര്‍ത്തു കാതോര്‍ത്തു എന്ന ഗാനവും, ബി കെ ഹരിനാരായണന്റെ രചനയില്‍  രഞ്ജിന്‍ രാജ് പാടിയ എന്തിനാണെന്റെ ചെന്താമരെ എന്ന ഗാനവും ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞിട്ടുള്ളവയാണ്.

അജീഷ് ദാസനും ശരത് ജി മോഹനും ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. കണ്ണൂര്‍ ഷരീഫും സിയാ ഉള്‍ ഹഖും ചിത്രത്തിനായി പാടിയിട്ടുണ്ട്. ഫാമിലി ത്രില്ലര്‍ സ്വഭാവമുള്ള കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഈ മാസം 28ന് കേരളത്തിലെ നൂറിലധികം തീയേറ്ററുകളിലേക്കെത്തും.

ഫസ്റ്റ് പേജ് എന്റെര്‍ടെയ്ന്‍ന്മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിച്ചു ശരത് ജി മോഹന്‍ രചനയും സംവിധാനവും ചെയ്തിരിക്കുന്ന 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗില്‍ ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്നു. ഇന്ദ്രന്‍സ്, നന്ദു, ജോയ് മാത്യൂ, വിജയ് കുമാര്‍, സുനില്‍ സുഖദ, സുധീര്‍ കരമന, ശ്രീലക്ഷ്മി, സേതുലക്ഷ്മിയമ്മ തുടങ്ങി മലയാളത്തിലെ പ്രമുഖരായ നാല്‍പതോളം നടീനടന്‍മാര്‍ ചിത്രത്തിലുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top