16 September Tuesday

എസ് ഐ അശോക് കുമാറായി സിദ്ധാർഥ് ഭരതൻ: വേലയിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ സിദ്ധാർഥ് ഭരതൻ വേലയിൽ എസ് ഐ അശോക് കുമാറായി എത്തുന്നു. അല്പം പ്രായം കൂടിയ എസ്സ് ഐ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ ആണ് സിദ്ധാർഥ് ഭരതന്റെ വേലയിലെ വേഷം. തന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ ഒരു പോലീസ് കഥാപാത്രത്തെ ആയിരിക്കും വേലയിൽ സിദ്ധാർഥ് ഭരതൻ അവതരിപ്പിക്കുന്നത്.

ഷെയിൻ നിഗം, സണ്ണി വെയ്ൻ, അതിഥി ബാലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന വേല, പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. സിൻസിൽ സെല്ലുലോയിഡിലെ ബാന്നറിൽ എസ്സ് ജോർജ് നിർമ്മിക്കുന്ന വേല ക്രൈം ഡ്രാമാ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. നവാഗതനായ ശ്യാം ശശി ചിത്രത്തിന്റെ സംവിധാനവും എം.സജാസ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നു. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്.

വേലയുടെ ചിത്ര സംയോജനം: മഹേഷ് ഭുവനേന്ദ്. ഛായാഗ്രഹണം: സുരേഷ് രാജൻ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: സുനിൽ സിംഗ്, സംഗീത. സംവിധാനം: സാം സി എസ്സ്. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. പ്രൊജക്റ്റ് ഡിസൈനർ: ലിബർ ഡേഡ് ഫിലിംസ്. കലാ സംവിധാനം: ബിനോയ്‌ തലക്കുളത്തൂർ. വസ്ത്രലങ്കാരം: ധന്യ ബാലകൃഷ്‍ണൻ. കൊറിയോഗ്രാഫി: കുമാർ ശാന്തി.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ സിങ്. ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ. പ്രൊഡക്ഷൻ മാനേജർ മൻസൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രശാന്ത് ഈഴവൻ. അസോസിയേറ്റ് ഡയറക്‌റ്റേർസ്: തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ. മേക്കപ്പ്: അമൽ ചന്ദ്രൻ. സംഘട്ടനം: പി സി സ്റ്റണ്ട്‍സ് ഡിസൈൻസ് ടൂണി ജോൺ, സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി: ഓൾഡ് മംഗ്‌സ്, പി ആർ ഒ: പ്രതീഷ് ശേഖർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top