19 April Friday

വിശാലിൻ്റെ വീരമേ വാകൈ സൂടും ജനുവരി 26 ന്

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021


ചെന്നൈ : ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ  തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിക്കുന്ന വീരമേ വാകൈ സൂടും എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൻ്റെ റിലീസ് തീയതി പ്ര്യാഖ്യാപിച്ചു. ചിത്രത്തിലെ നായക- നായികമാരുടെ ചിത്രങ്ങളും അണിയറക്കാർ പുറത്തു വിട്ടു. 2022 ജനുവരി 26- നാണ് റിലീസ്.

ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ളവർ നടത്തുന്ന പീഢനങ്ങൾക്കുമെല്ലാം  എതിരെ  ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം. എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് വീരമേ വാകൈ സൂടും.ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തിയായി.


 

ഡിംപിൾ ഹയാതിയാണ് നായിക.രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നീ പ്രമുഖ താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കവിൻ രാജ് ഛായഗ്രഹണവും യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

പി ആർ ഒ .സി.കെ.അജയ് കുമാർ വിശാൽ തന്നെയാണ് തൻ്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ  വീരമേ വാകൈ സൂടും നിർമ്മിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top