10 July Thursday

വിശാലിൻ്റെ "വീരമേ വാകൈ സൂടും " ടീസർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 30, 2021



ചെന്നൈ : തെന്നിന്ത്യൻ  ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ  തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച ' വീരമേ വാകൈ സൂടും ' എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി.  ക്രിസ്തുമസ് ദിനത്തിൽ ' Raise of a common Man' എന്ന ടാഗ് ലൈനോടെ   പുറത്തിറങ്ങിയ ടീസർ അഞ്ചു മണിക്കൂർ കൊണ്ട് ഒരു മില്യനിൽ പരം കാഴ്ചക്കാരെ നേടി.  


 

എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും  ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് ' വീരമേ വാകൈ സൂടും ' എന്നാണു  ടീസർ നൽകുന്ന സൂചന.  ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള വ്യക്തികൾക്കും  നേരെ  ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം. ബാബുരാജ് വിശാലിൻ്റെ  വില്ലനാവുന്നു.

ഡിംപിൾ ഹയാതിയാണ് നായിക. രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി  എന്നിവരാണ് ചിത്രത്തിലെ  മറ്റു പ്രധാന അഭിനേതാക്കൾ.യുവൻ ഷങ്കർ രാജയാണ്  സംഗീത സംവിധായകൻ. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. വിശാൽ തന്നെയാണ് തൻ്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ  ' വീരമേ വാകൈ സൂടും ' നിർമ്മിച്ചിരിക്കുന്നത്.
പി ആർ ഒ - സി.കെ.അജയ് കുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top