29 March Friday

ത്രില്ലർ ചിത്രം ‘വീകം’ ചിത്രീകരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

കൊച്ചി > ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.

അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളത്ത് കുര്യൻസ് വീട്ടിൽ നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ ഏബ്രഹാം മാത്യുവും, ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് നിലവിളക്ക് കൊളുത്തി. ഷീലു എബ്രഹാം, ദിനേഷ് പ്രഭാകർ, മുത്തുമണി, ഡയാന ഹമീദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന സിനിമയാണ് വീകം. സിദ്ധിഖ്, ഷീലു എബ്രഹാം, അജു വർഗീസ്, ഡെയ്ൻ ഡേവിസ്, ദിനേശ് പ്രഭാകർ, ഡയാന ഹമീദ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകും.

ധനേഷ് രവീന്ദ്രനാഥ്‌  ക്യാമറയും ഹരീഷ് മോഹൻ എഡിറ്റിങും  വില്യംസ് ഫ്രാൻസിസ്‌ സംഗീതവും നിർവഹിക്കും. കലാസംവിധാനം: പ്രദീപ്‌ എം വി, പ്രൊജക്‌ട്‌ ഡിസൈൻ: ജിത്ത് പിരപ്പൻകോഡ്, വസ്‌ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: ഷാജി പുൽപള്ളി, ഫിനാൻസ് കൺട്രോളർ: അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: സനു സജീവൻ, ക്രിയേറ്റീവ് കോർഡിനേറ്റർ: മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്: സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, പിആർഒ: പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്‌: അരുൺ പൂക്കാടൻ, സ്റ്റിൽസ്: ഷിജിൻ പി രാജ്, മീഡിയ ഡിസൈൻ: പ്രമേഷ് പ്രഭാകർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top