17 April Wednesday

'ഉടുമ്പ് ’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021


കൊച്ചി : സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി'ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ  സുരേഷ്ഗോപിയുടെ ഫേസ്ബുക്കിലൂടെയാണ് പുറത്തിറങ്ങിയത്.

ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം ഒരു ഡാർക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ സെന്തിലിനൊപ്പം അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു,ജിബിൻ സാഹിബ്, എൽദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു.

ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്.രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം.  വി.ടി ശ്രീജിത്ത് എഡിറ്റിങും ബ്രൂസ്‌ലീ രാജേഷ് സംഘട്ടനവും കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.

കലാ  സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കൽ, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ്  അണിയറ പ്രവർത്തകർ, ഏപ്രിൽ റിലീസ്സായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top