09 December Saturday

ആവേശമായി 'ഏക്‌ ദം ഏക്‌ ദം'; ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023

ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജി വി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയിരിക്കുന്ന 'ഏക്‌ ദം ഏക്‌ ദം' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനത്തിന്റെ മലയാള പതിപ്പ് രചിച്ചിരിക്കുന്നത് ദീപക് റാമും ആലാപനം സന്തോഷ്‌ ഹരിഹരനുമാണ്.  

അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിക്കുന്ന ടൈഗര്‍ നാഗേശ്വര റാവു സംവിധാനം ചെയ്യുന്നത് വംശിയാണ്. രവി തേജയാണ് നായകൻ. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പിആര്‍ഒ: ആതിരാ ദില്‍ജിത്ത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top