18 December Thursday

ടൈഗർ നാഗേശ്വര റാവുവിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും കൺസെപ്റ്റ് വീഡിയോയും പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

അഭിഷേക് അഗർവാൾ ആർട്ട്സിൻറെ ചിത്രം 'ടൈഗർ നാഗേശ്വര റാവു'വിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വംശിയുടെ സംവിധാനത്തിൽ രവി തേജയുടെ ടൈഗർ നാഗേശ്വര റാവു വമ്പൻ സ്കെയിലിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ കൺസെപ്റ്റ് വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അഞ്ചു ഭാഷകളിൽനിന്നുള്ള അഞ്ച് അഭിനേതാക്കളുടെ വോയ്സ് ഓവറോടുകൂടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽനിന്ന് ദുൽഖർ സൽമാനും, തെലുഗിൽനിന്ന് വെങ്കടേഷും, ഹിന്ദിയിൽനിന്ന് ജോൺ എബ്രഹാമും, കന്നഡയിൽനിന്ന് ശിവ രാജ്കുമാറും, തമിഴിൽ നിന്ന് കാർത്തിയുമാണ് വോയ്സ് ഓവറുകൾ നൽകിയിരിക്കുന്നത്.

സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിൽ എഴുപതുകളിൽ ജീവിച്ചിരുന്ന ഭീകരനായൊരു തസ്കരൻറെ ജീവചരിത്രമാണ് ടൈഗർ നാഗേശ്വര റാവു. നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തിൽ രവി തേജയുടെ നായികമാരായി എത്തുന്നത്.

ആർ മതി ഐഎസ്സി ഛായാഗ്രഹണവും ജി വി പ്രകാശ് കുമാർ സംഗീതസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻറെ പ്രൊഡക്ഷൻ ഡിസൈനർ അവിനാശ് കൊല്ലയാണ്. ചിത്രത്തിൻറെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. മായങ്ക് സിൻഘാനിയയാണ് ചിത്രത്തിൻറെ കോ-പ്രൊഡ്യൂസർ. ഒക്ടോബർ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസർ: അഭിഷേക് അഗർവാൾ. പ്രൊഡക്ഷൻ ബാനർ: അഭിഷേക് അഗർവാൾ ആർട്ട്‌സ്. പ്രെസൻറർ: തേജ് നാരായൺ അഗർവാൾ. കോ-പ്രൊഡ്യൂസർ: മായങ്ക് സിൻഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാർ. ഛായാഗ്രഹണം: ആർ മതി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല. പിആർഒ: ആതിരാ ദിൽജിത്ത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top