20 April Saturday

സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ത്രയം’ ടീസർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 7, 2022

സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ‘ത്രയം’ സിനിമയുടെ ടീസർ റിലീസ് ചെയ്‌തു. ഒരുദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ചിത്രം വിധാനം ചെയ്യുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് നിര്‍മാണം. ഡോൺമാക്‌സ് ആണ് ടീസർ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പ്പിള്ളരാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്‌ണന്‍, ഷാലു റഹീം, ഗോപി കൃഷ്‌ണ കെ വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി,സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂര്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെ എസ്. എന്നിവരാണ് അഭിനേതാക്കൾ. ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിന് ശേഷം അരുണ്‍ കെ ഗോപിനാഥ് തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന സിനിമ കൂടിയാണിത്.

ക്യാമറ ജിജു സണ്ണി. അരുണ്‍ മുരളീധരന്‍ സംഗീതസംവിധാനം. സജീവ് ചന്ദിരൂര്‍ പ്രൊഡക്‌ഷൻ കണ്‍ട്രോളര്‍. എഡിറ്റിങ് കൈകാര്യം ചെയ്‌തിരിക്കുന്നത് രതീഷ് രാജ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top