03 December Sunday

എനിക്ക് വേണ്ട നിന്‍റെ കാശും ഊള ചായേം”!! ...'തോൽവി എഫ്‍സി' ടീസർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

കൊച്ചി> തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന 'തോൽവി എഫ്‍സി'യുടെ ടീസര്‍ പുറത്തിറങ്ങി. ‘തൊട്ടതെല്ലാം പൊട്ടി പാളീസാ’കുന്ന കുരുവിളയും കുടുംബവും ജീവിതം തിരികെ പിടിക്കാൻ നടത്തുന്ന  നെട്ടോട്ടങ്ങളാണ്  'തോൽവി എഫ്‍സി'യിലൂടെ അവതരിപ്പിക്കുന്നതെന്ന്‌ പിന്നണി പ്രവർത്തകർ പറയുന്നു.
 
കുരുവിളയായി ജോണി ആന്‍റണിയും മൂത്തമകൻ ഉമ്മനായി ഷറഫുദ്ദീനുമാണ് പ്രധാന വേഷങ്ങളിലുള്ളത്.

ജോർജ് കോരയാണ്‌ രചനയും സംവിധാനവും പുറമെ  നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ കുരുവിളയുടെ ഇളയമകന്‍റെ വേഷത്തിൽ എത്തിയിരിക്കുന്നതും ജോർജ്ജ് കോരയാണ്.

'തിരികെ' എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായിരുന്ന ജോർജ് കോര നിവിൻ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളുകൂടിയാണ്.   'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ജാനകി ജാനെ' ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

അൽത്താഫ് സലീം, മീനാക്ഷി രവീന്ദ്രൻ, ആശ മഠത്തിൽ, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാലതാരങ്ങളായ എവിൻ, കെവിൻ എന്നിവരാണ് 'തോൽവി എഫ്‍സി'യിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 'തിരികെ' എന്ന ചിത്രത്തിന് ശേഷം നേഷൻ വൈഡ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് 'തോൽവി എഫ്‌സി'യുടെ നിർമാണം. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളില്‍, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ്‌ മന്നത്താനിൽ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാതാക്കൾ.

ഛായാഗ്രഹണം: ശ്യാമപ്രകാശ് എംഎസ്, എഡിറ്റ‍‍ര്‍, പോസ്റ്റ്‌ പ്രൊഡക്ഷൻ ഡയറക്ടർ‍: ലാൽ കൃഷ്‌ണ, ലൈൻ പ്രൊഡ്യൂസർ: പ്രണവ് പി പിള്ള, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്സ്,  പാട്ടുകൾ ഒരുക്കുന്നത് വിഷ്‌ണു വർമ, കാർത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ്. സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, സൗണ്ട് മിക്സ്: ആനന്ദ് രാമചന്ദ്രൻ, കലാസംവിധാനം: ആഷിക് എസ്, കോസ്റ്റ്യൂം: ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ: ജെപി മണക്കാട്, മേക്കപ്പ്: രഞ്ജു കോലഞ്ചേരി, കളറിസ്റ്റ്: ജോയ്നർ‍ തോമസ്, വിഎഫ്എക്സ്: സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീകാന്ത് മോഹൻ, ഗാനരചന: വിനായക് ശശികുമാർ, കാർ‍ത്തിക് കൃഷ്ണൻ, റിജിൻ ദേവസ്യ, സ്റ്റിൽസ്: അമൽ സി സദർ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, പിആർഒ: പി ശിവപ്രസാദ്, ഹെയ്ൻസ്,  ഡിസൈൻസ്: മക്ഗഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top