06 February Monday

വിദ്വേഷ പ്രചരണവുമായി സിനിമ; കേരളത്തിൽനിന്ന് 32,000 സ്‌ത്രീകൾ ഐഎസിൽ ചേർന്നെന്ന് പ്രചരണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 8, 2022

മുംബൈ> കേരളത്തിലെ 32,000 സ്‌ത്രീകളെ നിർബന്ധിത മതപരിവർത്തനം നടത്തി ഐഎസിൽ ചേർന്നെന്ന വ്യാജ പ്രചാരണവുമായി സിനിമ. സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന "ദ കേരള സ്‌റ്റോറി'ക്കെതിരെ പ്രതിഷേധം വ്യാപകമായി.

കേരളത്തില്‍ നിന്നും 32,000 പെൺകുട്ടികളെ നിർബന്ധിതമായി മതം മാറ്റിയെന്നും അവർ ഐഎസിലേക്ക് ചേക്കേറിയെന്നും കഥാപാത്രം "വെളിപ്പെടുത്തുന്ന' ടീസറാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.

ഹിന്ദി നടി ആദാ ശർമയാണ് ടീസറില്‍ അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ദേശീയഅവാര്‍ഡ് ജൂറി ചെയര്‍മാന്‍ ആയിരുന്ന വിപുൽ അമൃത്‌ലാൽ ഷായാണ് കേരള സ്റ്റോറി നിർമിച്ചിരിക്കുന്നത്. ടീസറിലെ വി​ദ്വേഷ പ്രചാരണത്തിനെതിരെ മാധ്യമപ്രവർത്തകനായ ബി ആർ അരവിന്ദാക്ഷൻ സെൻസർ ബോർഡിൽ പരാതി നൽകി. സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top