19 April Friday

ശേഷം മൈക്കിൽ ഫാത്തിമ, അനിരുദ്ധ് ആലപിച്ച "ടട്ട ടട്ടര" ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023



കൊച്ചി : കല്യാണി പ്രിയദർശൻ ഫുട്ബോൾ അനൗൺസറായ ഫാത്തിമയായെത്തുന്ന 'ശേഷം മൈക്കിൽ ഫാത്തിമ ' യിലെ ആദ്യ ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി. കരിയറിലെ ആദ്യ മലയാള ഗാനം "ടട്ട ടട്ടര" യുമായി ഇന്ത്യൻ സംഗീത ലോകത്തെ തരംഗമായ അനിരുദ്ധ് രവിചന്ദർ പാടുന്നു. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം ഒരുക്കിയ ഗാനത്തിന്റെ രചന സുഹൈൽ കോയയാണ്. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ഫാത്തിമയുടെ അനൗൺസ്‌മെന്റോടു കൂടെയാണ് പാട്ട് തുടങ്ങുന്നത്. മനു സി കുമാർ സംവിധാനം നിർവഹിച്ചിരിക്കുന്നു. 

ഛായാഗ്രഹണം സന്താന കൃഷ്ണൻ രവിചന്ദ്രൻ. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - രഞ്ജിത് നായർ, എഡിറ്റർ -കിരൺ ദാസ്, ആർട്ട് -നിമേഷ് താനൂർ,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദർ, പബ്ലിസിറ്റി -യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ -റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ -ഐശ്വര്യ സുരേഷ്, പി ആർ ഒ : പ്രതീഷ് ശേഖർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top