17 December Wednesday

തമിഴ്‌ നടൻ വിജയ്‌ ആന്റണിയുടെ മകൾ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

മീര, വിജയ്‌ ആന്റണിയും ഭാര്യ ഫാത്തിമയും

ചെന്നൈ > തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകൾ മീര (16) തൂങ്ങി മരിച്ചനിലയിൽ. പുലർച്ചെ മൂന്നു മണിയോടെ ചെന്നൈ ടി ടി കെ റോഡിലെ വീട്ടിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങി. മാനസിക സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ഫാത്തിമയാണ് വിജയ് ആന്‍റണിയുടെ ഭാര്യ. ലാര ആണ് മീരയുടെ സഹോദരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top