14 September Sunday

സുരേശന്റെയും സുമലത ടീച്ചറുടെയും വിവാഹം തിങ്കളാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുരേശന്റെയും സുമലത ടീച്ചറുടെയും ഒരു സേവ് ദി ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു ക്ഷണക്കത്താണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

രാജേഷ് മാധവന്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ ഈ ക്ഷണക്കത്ത് പോസ്റ്റ് ചെയ്‌തിട്ടുണ്ട്. മെയ് 29 ന് രാവിലെ 9.30 യ്ക്ക് പയ്യനൂര്‍ കോളേജില്‍ വച്ചാണ് ഇവരുവരുടെയും വിവാഹം നടക്കുക എന്നാണ് കുറിപ്പില്‍ പറയുന്നത്. രതീഷ് ബാലകൃഷ്‌ണ പൊതുവാളിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് ഈ സേവ് ദി ഡേറ്റ് വീഡിയോയും ക്ഷണക്കത്തുമെന്നാണ് സൂചന.

കാസ്റ്റിങ്ങ് ഡയറക്ടറായ രാജേഷ് മാധവനും അധ്യാപികയും നര്‍ത്തകിയുമായ ചിത്ര നായരും ഒരുമിച്ച് അഭിനിക്കുന്ന അടുത്ത ചിത്രം കൂടിയായിരിക്കും പുതിയ സിനിമ. സുരേശന്റെയും സുമലത ടീച്ചറുടെയും പ്രണയകഥ മാത്രമെടുത്ത് രതീഷ് പൊതുവാള്‍ പുതിയൊരു സിനിമ ഒരുക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top