16 April Tuesday

സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം; മികച്ച ഡോക്യുമെന്ററി "ഇൻ തണ്ടർ ലൈറ്റ്‌നിങ്‌ ആൻഡ്‌ റെയ്‌ൻ'

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

തിരുവനന്തപുരം > ഇരുപത്തിയെട്ടാമത് സംസ്ഥാന ടെലിവിഷൻ അവാർഡ് സാംസ്‌ക്കാരിക മന്ത്രി എ കെ ബാലൻ പ്രഖ്യാപിച്ചു. കഥേതര വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററിയായി ഡോ. രാജേഷ്‌ ജയിംസ്‌ സംവിധാനം ചെയ്‌ത In Thunder Lightning and Rain തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ വിഭാഗത്തിലാണ്‌ പുരസ്‌കാരം.

1. മികച്ച ഡോക്യുമെന്ററി (ജനറൽ) : In Thunder Lightning and Rain (കേരളാ വിഷൻ) സംവിധാനം : ഡോ.രാജേഷ് ജയിംസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : 1. ഡോ. എസ്. പ്രീയ 2. കെ.സി.എബ്രഹാം (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

2. മികച്ച ഡോക്യുമെന്ററി : 1. ഒരു തുരുത്തിന്റെ ആത്മകഥ (സയൻസ് & എൻവിയോൺമെന്റ്) (ഏഷ്യാനെറ്റ് ന്യൂസ്) 2. ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്) സംവിധാനം : 1. നിശാന്ത്.എം.വി., 2. ജി.എസ്. ഉണ്ണികൃഷ്ണൻ നായർ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) നിർമ്മാണം : 1. ഏഷ്യനെറ്റ് ന്യൂസ്, 2. ഫാം ഇൻഫമേഷൻ ബ്യൂറോ (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

3. മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) : 1. വേനലിൽ പെയ്ത ചാറ്റുമഴ 2. ജീവനുള്ള സ്വപ്നങ്ങൾ (സെൻസേർഡ് പ്രോഗ്രാമുകള്) സംവിധാനം : 1. ആർ.എസ്. പ്രദീപ് 2. ഋത്വിക് ബൈജു ചന്ദ്രൻ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) നിർമ്മാണം : 1. കെ.ദിലീപ് കുമാർ, 2. ഋത്വിക് ബൈജു ചന്ദ്രൻ (7,500/- രൂപയും പ്രശസ്‌തിപത്രവും ശില്പവും വീതം)

4. മികച്ച ഡോക്യുമെന്ററി (വിമൻ & ചിൽഡ്രൻ) : അട്ടപ്പാടിയിലെ അമ്മമാർ (മീഡിയാ വൺ) സംവിധാനം : സോഫിയാ ബിന്ദ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : മീഡിയാ വൺ ടി.വി. (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

5. മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാം : പഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്) സംവിധാനം : ഷിലെറ്റ് സിജോ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : ഏഷ്യനെറ്റ് ന്യൂസ് (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

6. മികച്ച ആങ്കർ (എഡ്യുക്കേഷണൽ പ്രോഗ്രാം) : 1. വി.എസ്. രാജേഷ് 2. ബിജു മുത്തത്തി (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടികൾ : 1. Straight Line (കൗമുദി ടി.വി) 2. നിഴൽ ജീവിതം (കൈരളി ന്യൂസ്)

7. മികച്ച സംവിധായകൻ (ഡോക്യുമെന്ററി) : സജീദ് നടുത്തൊടി (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : അന്ധതയെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകൾ (സ്വയംപ്രഭ ഡി.റ്റി.എച്ച്. ചാനൽ)

8. മികച്ച ന്യൂസ് ക്യാമറാമാൻ : ജിബിൻ ജോസ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : In Thunder Lightning and Rain (കേരളവിഷൻ സാറ്റലൈറ്റ് ചാനൽ)

9. മികച്ച വാർത്താവതാരക : 1. ആര്യ.പി (മാതൃഭൂമി ന്യൂസ്) 2. അനുജ (24 ന്യൂസ്) (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടി : വിവിധ വാർത്താ ബുള്ളറ്റിനുകൾ

10. മികച്ച കോമ്പിയറർ/ആങ്കർ (വാർത്തേതര പരിപാടി) : സുരേഷ്. ബി (വാവ സുരേഷ്)

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : സ്നേക്ക് മാസ്റ്റർ (കൗമുദി ടി.വി)

11. മികച്ച കമന്റേറ്റർ (Out of Vision) : സജീ ദേവി.എസ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പും) പരിപാടി : ഞാൻ ഗൗരി(ദൂരദർശൻ മലയാളം)

12. മികച്ച ആങ്കർ/ഇന്റർവ്യൂ വർ (കറന്റ് അഫയേഴ്സ്) : 1. ഡോ. കെ. അരുൺ കുമാർ 2. കെ.ആര്. ഗോപീകൃഷ്ണൻ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) പരിപാടി : 1. ജനകീയ കോടതി (24 ന്യൂസ്) 2. 360 (24 ന്യൂസ്)

13. മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് : കെ.പി. റഷീദ് (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) പരിപാടി : കരിമണൽ റിപ്പബ്ലിക് (ആലപ്പാടിന്റെ സമരവും ജീവിതവും) (ഏഷ്യാനെറ്റ് ന്യൂസ്)

14. മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്): 1. ഞാനാണ് സ്ത്രീ (അമൃത ടി.വി) 2. പറയാതെ വയ്യ (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) നിർമ്മാണം : 1. കോഡക്സ് മീഡിയ 2. മനോരമ ന്യൂസ്

15. മികച്ച കുട്ടികളുടെ പരിപാടി : അനന്തപുരിയുടെ തിരുശേഷിപ്പുകൾ സംവിധാനം : ബീനാ കലാം (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം : കൈറ്റ് വിക്ടേഴ്സ്, (15,000/- രൂപയും പ്രശസ്തിപത്രവും ശിൽപവും).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top