18 December Thursday

‘സോമന്റെ കൃതാവ്’; കംപ്ലീറ്റ് കോമഡി എന്റര്‍ട്രെയിനറുമായി വിനയ് ഫോര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ വെള്ളിയാഴ്‌ച തിയേറ്റുകളില്‍ എത്തും. മുഴുനീള കോമഡി എന്റര്‍ട്രെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോർട്ട് എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക.

രോഹിത് നാരായണൻ ആണ് സംവിധാനം. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ, ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിലൂടെ തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം, മാസ്റ്റർ വർക്‌സ് സ്റ്റുഡിയോസ് മിഥുൻ കുരുവിള, രാഗം മൂവീസ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു. 'ഉണ്ട', 'സൂപ്പർ ശരണ്യ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവഹിച്ച സുജിത്ത് പുരുഷൻ ആണ് ഛായാഗ്രാഹണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top