29 March Friday

സോഹൻ സീനു ലാലിന്റെ "ഡാൻസ് പാർട്ടി "യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Feb 20, 2023

കൊച്ചി> വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഡാൻസ് പാർട്ടി" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിലെ പ്രമുഖരായ 25 സംവിധായകർ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ തിങ്കളാഴ്ച പുറത്തുവിട്ടു.

നടനും സംവിധായകനും ഫെഫ്ക ഭാരവാഹിയുമായ സോഹൻ സീനുലാലിനുവേണ്ടിയാണ് മലയാള സിനിമയിലെ പ്രശസ്ത സംവിധായകരായ സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ, മെക്കാർട്ടിൻ, ഷാഫി, ജി എസ് വിജയൻ, എം പത്മകുമാർ, രൺജി പണിക്കർ, ജിത്തു ജോസഫ്, അജയ് വാസുദേവ്, സിദ്ധാർത്ഥ് ശിവ, സുഗീത്, ജി മാർത്താണ്ഡൻ, എം എ നിഷാദ്, അനുരാജ് മനോഹർ, പ്രജീഷ് സെൻ, ജിസ് ജോയ്, ലിയോ തദേവൂസ്, രഞ്ജിത്ത് ശങ്കർ, വിഷ്ണു ശശിശങ്കർ, ഡിജോ ജോസ് ആന്റണി, ജൂഡ് ആന്റണി ജോസഫ്, മഹേഷ് നാരായണൻ, ഖാലിദ് റഹ്‌മാൻ, ആഷിക് അബു, അരുൺ ഗോപി തുടങ്ങിയ 25 സംവിധായകരാണ് ഫെയ്സ്ബുക്ക് പേജിലൂടെ "ഡാൻസ് പാർട്ടി" യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കൂര്യൻ നിർവ്വഹിക്കുന്നു. സംഗീതം- ബിജി ബാൽ, ഗാന രചന- സന്തോഷ് വർമ്മ, എഡിറ്റിംഗ്- വി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്, പ്രൊഡക്ഷൻ ഡിസൈനർ- മധു തമ്മനം, കലാസംവിധാനം- അജി കുറ്റിയാനി, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്- അരുൺ മനോഹർ, ശബ്ദലേഖനം- ഡാൻ, പ്രൊജക്ട് കോ- ഓർഡിനേറ്റർ ഷഫീക്, ഫിനാൻസ് കൺട്രോളർ- സുനിൽ പി എസ്, സഹസംവിധാനം- പ്രകാശ് കെ മധു, സ്റ്റിൽസ്സിദാദ് കെ എൻ, ഡിസൈൻ- കോളിൻസ് ലിയോഫിൽ, പി ആർ ഒ- എ എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top