26 April Friday

സിജു വിത്സൻ നായകനാകുന്ന പുതിയ ചിത്രം വയനാട്ടിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 15, 2023

കൊച്ചി> 'പത്തൊമ്പതാം നൂറ്റാണ്ടി'നു ശേഷം സിജു വിത്സൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന  ചിത്രം പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്നു.

‘തൊണ്ടിമുതലും ദൃക്സാക്ഷിയും ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥ സംഭാഷണമെഴുതുന്ന  ചിത്രത്തിന്റെ  ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു. സംഗീതം- ഷാൻ റഹ്മാൻ, ഗാനരചന- റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരൺ ദാസ്.‘എന്നാ താൻ കേസ് കൊട് ' എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പിപി കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ മേനോൻ നായികയാവുന്നു.

നിഷ സാരംഗ് , ഹരീഷ് പേങ്ങൻ,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു. ചിത്രത്തിന്റെടൈറ്റിൽ ലോഞ്ച്  ഉടനെയുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.പി ആർ ഒ- എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top