28 March Thursday

“സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും എനിക്ക് പ്രാധാന്യം വേണം”; ഷെയ്ന്‍ നിഗത്തിന്റെ ഇ മെയിൽ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Apr 27, 2023

കൊച്ചി> സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഷെയ്‌ന്‍ നിഗത്തിന്റെ ഇ മെയിൽ സന്ദേശം പുറത്ത്. പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച മെയിലാണ് പുറത്തു വന്നിരിക്കുന്നത്.

ചിത്രീകരണം പൂർത്തിയായ ആര്‍‍ഡിഎക്‌സ് എന്ന സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നും താനായിരിക്കണം ഫൈനല്‍ കട്ടില്‍ പ്രധാന കഥാപാത്രമെന്നും മെയിലില്‍ ഷെയ്ൻ ആവശ്യപ്പെടുന്നുണ്ട്. എഡിറ്റ് ചെയ്‌ത ഭാഗം തന്നെ കാണിക്കണമെന്നും ഷെയ്‌നിന്റെ മെയിലില്‍ പറയുന്നു. ഷെയ്‌ന്‍ കാരണം ഷൂട്ടിങ് തടസപ്പെട്ടുവെന്ന് സോഫിയ പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതിപ്പെട്ടിരുന്നു.

അനാവശ്യമായി സിനിമയുടെ സാങ്കേതിക കാര്യങ്ങളിലുള്‍പ്പെടെ ഇടപെടുന്നു, കൃത്യമായി ഷൂട്ടിങ്ങിനെത്തുന്നില്ല തുടങ്ങി ഏതാനും യുവതാരങ്ങള്‍ക്കെതിരെയും സിനിമാ സംഘടനകള്‍ക്ക് പരാതി ലഭിച്ചിരുന്നു. നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് യുവതാരങ്ങളായ ഷെയ്‌ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് കഴിഞ്ഞ ദിവസമാണ് ഫെഫ്‌ക വിലക്കേര്‍പ്പെടുത്തിയത്. ഷൂട്ടിങ്ങ് സെറ്റില്‍ മയക്കുമരുന്ന് സ്വാധീനം വര്‍ധിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം താര സംഘടനകൾ സഹകരിക്കില്ലെന്ന് കണ്ടതോടെ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേർന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ തീരുമാനമെടുക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top