29 March Friday

സന്തോഷം ഒഫീഷ്യൽ ട്രെയിലർ

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2023

കൊച്ചി > അമിത് ചക്കാലക്കല്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന 'സന്തോഷം' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പ്രശസ്ത ചലച്ചിത്ര താരം നിവിൻ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തു. മീസ്-എന്‍-സീന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ഡോക്ടര്‍ സുനീര്‍, മല്ലിക സുകുമാരന്‍, ആശ അരവിന്ദ്, ബേബി ലക്ഷ്‌മി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

കാര്‍ത്തിക് എ ഛായാഗ്രാഹണവും അര്‍ജുൻടി സത്യന്‍ തിരക്കഥ സംഭാഷണവുമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു. എഡിറ്റര്‍- ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണനന്‍, കോസ്റ്റ്യൂം- അസാനിയ നസ്രിന്‍, നൃത്തം -വിജി സതീഷ്, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി,അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സിന്‍ജോ ഒറ്റത്തയ്‌ക്കല്‍, പി ആർ ഒ-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top