26 April Friday

ക്രിസ്‌മസ് സമ്മാനമായി ദുല്‍ഖറിന്റെ 'സല്യൂട്ട്' ട്രെയിലര്‍; ജനുവരി 14ന് റിലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 25, 2021

കൊച്ചി > ദുല്‍ഖര്‍ നായകനാകുന്ന 'സല്യൂട്ട്' ഒഫീഷ്യല്‍ ട്രെയ്ലര്‍ പ്രേക്ഷകര്‍ക്കുള്ള ക്രിസ്തുമസ് സമ്മാനമായി എത്തി. റോഷന്‍ ആന്‍ഡ്രൂസ് - ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണ് സല്യൂട്ട്. ജനുവരി പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന സല്യൂട്ട് വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ്. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍  പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജേക്‌സ് ബിജോയിയാണ്  സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗും. ഛായാഗ്രഹണം - അസ്‌ലം പുരയില്‍, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരന്‍, ആര്‍ട്ട് - സിറില്‍ കുരുവിള, സ്റ്റില്‍സ് - രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ധു പനയ്ക്കല്‍,  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ - ദിനേഷ് മേനോന്‍, ഫസ്റ്റ് എ. ഡി. - അമര്‍ ഹാന്‍സ്പല്‍,  അസിസ്റ്റന്റ് ഡയറക്ടെഴ്സ് - അലക്‌സ് ആയിരൂര്‍, ബിനു കെ. നാരായണന്‍, സുബീഷ് സുരേന്ദ്രന്‍ , രഞ്ജിത്ത് മടത്തില്‍. പിആര്‍ഒ - മഞ്ജു ഗോപിനാഥ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top