15 September Monday

സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ മൂപ്പന്‍ കേളു അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2022


കൊച്ചി> ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടൻ മൂപ്പൻ വരയാൽ നിട്ടാനി കേളു (90) അന്തരിച്ചു. സോള്‍ട്ട് ആന്റ് പെപ്പറില്‍ മൂപ്പന്‍ എന്ന കഥാപാത്രത്തെയാണ് കേളു അവതരിപ്പിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

വരയാല്‍ നിട്ടാനി ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമാണ് കേളുമൂപ്പന്‍.  പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഭാര്യ: മീനാക്ഷി. മക്കൾ: പുഷ്പ, രാജന്‍, മണി, രമ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top