19 April Friday

എസ്.എസ് . രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം RRR മലയാളം ട്രൈലെർ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Dec 12, 2021



ചെന്നൈ : ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം RRR ന്റെ മലയാളം ട്രൈലെർ ലോഞ്ച് ചെന്നൈയിൽ നടന്നു. മലയാളത്തിലെ മാധ്യമ  പ്രവർത്തകർക്ക് വേണ്ടി പ്രത്യേകം നടത്തിയ പരിപാടിയിൽ RRR ന്റെ സംവിധായകൻ എസ്.എസ്. രാജമൗലി, അഭിനേതാക്കളായ റാം ചരൺ, ജൂനിയർ NTR നോടൊപ്പം ഷിബു തമീൻസും  ചടങ്ങിൽ പങ്കെടുത്തു.

DVV ധനയ്യ നിർമ്മിച്ച് എസ്. എസ് രാജമൗലി സംവിധാനം നിർവഹിച്ച‌ റാം ചരൺ , ജൂനിയർ എൻ. ടി. ആർ  , അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവർ അഭിനയിച്ച  ചിത്രം RRR കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ HR പിക്ചേർസ് വിതരണം ചെയ്യുന്നു .

 തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന സിനിമ, ബാഹുബലിയുടെ രണ്ടു പാർട്ടുകൾക്കും മലയാളി സിനിമാ പ്രേക്ഷകർ നൽകിയ സപ്പോർട്ടിന് നന്ദി അറിയിച്ച എസ്. എസ്. രാജമൗലി സിനിമയുടെ പ്രചരണാർത്ഥം കേരളത്തിൽ RRR താരങ്ങൾക്കൊപ്പം ഷിബു തമീൻസ് ഒരുക്കുന്ന ഒരു മെഗാ ഇവന്റിൽ അദ്ദേഹവും പങ്കെടുക്കുമെന്ന് അറിയിച്ചു . ജനുവരി ഏഴാം തീയതി ആണ് RRR ന്റെ റിലീസ്. വാർത്താ പ്രചരണം : പ്രതീഷ് ശേഖർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top