28 March Thursday

'റോഷാക്കി'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ആകാംഷയോടെ പ്രേക്ഷകർ..!

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ ഒരുക്കുന്ന ചിത്രം 'റോഷാക്കി'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആദ്യ പോസ്റ്റർ പോലെ തന്നെ ഉദ്വേഗം ജനിപ്പിക്കുന്ന ഒന്ന് തന്നെയാണ് രണ്ടാമത്തെ പോസ്റ്ററും.

ചിത്രവും നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈനർ– ബാദുഷ, ചിത്രസംയോജനം– കിരൺ ദാസ്, സംഗീതം– മിഥുൻ മുകുന്ദൻ, കലാസംവിധാനം– ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ– പ്രശാന്ത് നാരായണൻ, ചമയം– റോണക്സ് സേവ്യർ ആൻഡ് എസ്സ് ജോർജ്, വസ്ത്രാലങ്കാരം– സമീറ സനീഷ് എന്നിവരാണ് അണിയറപ്രവർത്തകർ. പ്രതീഷ് ശേഖറാണ് പി ആർ ഒ. ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top