29 March Friday

സിങ്ക്‌ സൗണ്ടിനുള്ള പുരസ്‌കാരം ഡബ്ബിങ്‌ സിനിമയ്‌ക്ക്‌; വിമർശനവുമായി റസൂൽ പൂക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

കോഴിക്കോട് > ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ ഓസ്‌കര്‍ പുരസ്‌കാര ജേതാവും മലയാളി സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി. മികച്ച സിങ്ക് സൗണ്ട് റെക്കോര്‍ഡിങ് പുരസ്‌കാരം നല്‍കിയ ചിത്രം സിങ്ക് സൗണ്ട് ചെയ്‌ത ചിത്രമല്ലെന്നും ഡബ്ബ് ചെയ്‌ത ചിത്രമാണെന്നും റസൂല്‍ പൂക്കുട്ടി ആരോപിച്ചു.

കന്നഡ ചിത്രമായ ഡൊള്ളുവിനാണ് ഇത്തവണ സിങ്ക് സൗണ്ട് സിനിമകള്‍ക്ക് മാത്രം നല്‍കുന്ന മികച്ച ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്‌കാരം നല്‍കിയത്. ഇക്കാര്യം സൗണ്ട് റെക്കോര്‍ഡിസ്റ്റ് നിതിന്‍ ലൂക്കോസ് സ്ഥിരീകരിച്ചതായും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ജോബിന്‍ ജയനാണ് പുരസ്‌കാരം നല്‍കിയത്.

സിങ്ക് സൗണ്ട് സിനിമ ഏതെന്നും ഡബ്ബ് സിനിമ ഏതെന്നും തിരിച്ചറിയാന്‍ കഴിയാത്ത ജൂറി അംഗങ്ങളെ കുറിച്ച് സഹതാപം തോന്നുന്നതായി സംവിധായകനും സൗണ്ട് ഡിസൈനറുമായ നിതിന്‍ ലൂക്കോസ് പറഞ്ഞു. ദേശീയ അവാർഡ് നിർണയത്തിന്‍റെയും നടപടിക്രമങ്ങളുടെയും തിരശ്ശീലയ്‌ക്ക് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും നിതിന്‍ ട്വിറ്ററില്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top