26 April Friday

രവി തേജയും വംശിയും ഒന്നിക്കുന്നു; ടൈഗര്‍ നാഗേശ്വര റാവുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 24ന്

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023

വംശിയുടെ സംവിധാനത്തില്‍ രവി തേജയുടെ ചിത്രം ടൈഗര്‍ നാഗേശ്വര റാവു  ബി​ഗ് ബഡ്‌ജറ്റില്‍ ഒരുങ്ങുന്നു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ പ്രൊഡക്ഷനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ടൈഗറിന്റെ അണിയറപ്രവര്‍ത്തകര്‍. മെയ് 24ന് ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങുമെന്നാണ് പ്രഖ്യാപനം. അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ച് താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിടുന്നത്.

ഒരു ഗ്രാമത്തില്‍ എഴുപതുകളില്‍ ജീവിച്ചിരുന്ന ഭീകരനായൊരു തസ്കരന്റെ ജീവചരിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. രൂപത്തിലും ഭാവത്തിലും സംഭാഷണങ്ങളിലും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു രവി തേജയായിരിക്കും ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക എന്നാണു വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ്. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രസന്റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top