08 December Friday

ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന 'റാണി' ഒക്ടോബര്‍ 6ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

'ഉപ്പും മുളകും' പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം'റാണി' ഒക്ടോബര്‍ 6ന് റിലീസ് ചെയ്യും. എസ്.എം.ടി പ്രൊഡക്ഷന്‍സ്, റഷാജ് എന്റര്‍ടെയിന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ബിനു ക്രിസ്റ്റഫര്‍, അബ്ദുള്‍ റഷീദ്, മണികുട്ടന്‍ വി.ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് നിസാമുദ്ദീന്‍ നാസര്‍ സംവിധാനം ചെയ്യുന്ന സിനിമക്ക് U/A സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരുന്നു. ഫാമിലി എന്റര്‍ടെയ്‌നര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ കഥ മണി എസ് ദിവാകര്‍, നിസാമുദ്ദീന്‍ നാസര്‍ എന്നിവരുടേതാണ്.

ചിത്രത്തില്‍ മുന്‍നിര അഭിനേതാക്കളായി ജയന്‍ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍ സല്‍മാന്‍, കണ്ണന്‍ പട്ടാമ്പി, അന്‍സാല്‍ പള്ളുരുത്തി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടന്‍ കോഴിക്കോട്, ആരോമല്‍ ബി.എസ്, രഞ്ജന്‍ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരും അഭിനയിക്കുന്നു. മണിസ് ദിവാകര്‍, സയീദ് അലി, പ്രദീപ് പുത്തേടത്ത്, സജിഷ് ഫ്രാന്‍സിസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അരവിന്ദ് ഉണ്ണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വി.ഉണ്ണികൃഷ്ണന്‍ ആണ്. ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറി ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

 സംഗീതം: രാഹുല്‍രാജ് തോട്ടത്തില്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top