23 April Tuesday

രജ്‌നികാന്തിനൊപ്പം വിന്റേജ്‌ ലുക്കിൽ മോഹൻലാലും; "ജയിലർ' റിലീസിന്‌

വെബ് ഡെസ്‌ക്‌Updated: Thursday May 4, 2023

രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഓ​ഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രജനികാന്തിനൊപ്പം വിന്റേജ് ലുക്കിലെത്തുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. നെൽസൺ ദിലീപ് കുമാർ ആണ് ജയിലര്‍ സംവിധാനം ചെയ്യുന്നത്.

രജനികാന്തിനൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളും. 'മുത്തുവേൽ പാണ്ഡ്യൻ' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തുന്നുണ്ട്. 'പടയപ്പ' എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

'ബീസ്റ്റ്' എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ.  പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തിൽ എത്തുന്നത്.  അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു.

അതേസമയം, മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത് എത്തുന്നുണ്ട്. വിഷ്‌ണു വിശാൽ, വിക്രാന്ത് എന്നിവർ സെറ്റിൽ ജോയിൻ ചെയ്‌തു. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ലാൽ സലാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top