18 September Thursday

രാജേഷ്‌ മാധവൻ സംവിധാനംചെയ്യുന്ന ആദ്യചിത്രം "പെണ്ണും പൊറാട്ടും'; നിർമാണം സന്തോഷ് ടി കുരുവിള

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

നടനും കാസ്‌റ്റിങ്‌ ഡയറക്‌ടറുമായ രാജേഷ്‌ മാധവൻ സംവിധാനം ചെയ്യുന്ന ആദ്യചിത്രം "പെണ്ണും പൊറാട്ടും' ടൈറ്റൽ പോസ്‌റ്റർ പുറത്തിറക്കി. എസ് ടി കെ ഫ്രെയ്ംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അടുത്തിടെ ഏറ്റവും അധികം പ്രേക്ഷകപ്രീതി നേടിയ താരങ്ങളില്‍ ഒരാളാണ് രാജേഷ് മാധവൻ. "ന്നാ താൻ കേസ് കൊട് 'എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു രാജേഷ് മാധവന്റെ പ്രകടനം. ഏവരുടേയും പ്രശംസയ്‍ക്ക് പാത്രമായ ചിത്രത്തിലെ കാസ്റ്റിംഗ് ചെയ്‍തതും രാജേഷ് മാധവനായിരുന്നു.

'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തനെയും  ശ്യം പുഷ്‍കരനെയും കഥ കേള്‍പ്പിക്കാൻ പോയപ്പോള്‍ ലഭിച്ച റോളായിരുന്നു ഇതെന്നാണ് രാജേഷ് മാധവൻ തന്നെ പറഞ്ഞിരുന്നത്.  'തിങ്കളാഴ്‌ച നിശ്ചയ'ത്തിന്റെയും കാസ്റ്റിംഗ് ഡയറക്‌ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  'തിങ്കളാഴ്‌ച നിശ്ചയ'ത്തിന്റെ ക്രിയേറ്റീവ് ഡയറക്‌ടറായും രാജേഷ് മാധവൻ പ്രവര്‍ത്തിച്ചു. ഏറ്റവുമൊടുവില്‍ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ 'സുരേശൻ' എന്ന  കഥാപാത്രമായി എത്തി തിയറ്ററുകളില്‍ ചിരി നിറച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top