24 April Wednesday

മമ്മൂട്ടി-പാർവ്വതി ചിത്രം "പുഴു"വിന്റെ പുതിയ പോസ്റ്റർ എത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021


കൊച്ചി : മമ്മൂട്ടിയും, പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന പുഴുവിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറക്കി. നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ നിർമ്മാണം സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജും, വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനുമാണ്.  പുതിയ പോസ്റ്ററിൽ പാർവ്വതി തിരുവോത്തിന്റെ വ്യത്യസ്തമായ ഭാവപകർച്ചക്ക് പ്രേക്ഷകരിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഊഷ്‌മളമായ അഭിപ്രായമാണ് ലഭിക്കുന്നത്.

മമ്മൂട്ടിയും പാർവ്വതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഴു.  ഛായാഗ്രാഹകൻ തേനി ഈശ്വറാണ്. കഥ - ഹർഷദ്, തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് ഷർഫുവും , സുഹാസും, ഹർഷദും ചേർന്നാണ്. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് പുഴുവിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റ്‌ - ദീപു ജോസഫ്, സംഗീതം - ജെയ്കസ് ബിജോയ്‌.

മനു ജഗദ് കലയും വിഷ്ണു ഗോവിന്ധും, ശ്രീശങ്കറും  സൗണ്ടും നിർവ്വഹിക്കുന്നു. പ്രൊജക്റ്റ്‌ ഡിസൈൻ- ബാദുഷ, പബ്ലിസിറ്റി ഡിസൈൻസ്-  ആനന്ദ് രാജേന്ദ്രൻ. വസ്ത്രാലങ്കാരം സമീറ സനീഷ്, സ്റ്റിൽസ് - രോഹിത് കെ സുരേഷ്. അമൽ ചന്ദ്രനും, എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്. ചിത്രത്തിന്റെ വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. പി.ആർ.ഒ: പി.ശിവപ്രസാദ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top