18 September Thursday

"പുള്ളി' മോഷൻ പോസ്റ്റർ പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന "പുള്ളി' എന്ന ചലച്ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നടൻ ഫഹദ് ഫാസിലിൽന്റെയും, ആന്റണി വർഗീസ് എന്നിവരുടെ ഫേസ് ബുക്ക്/ഇൻസ്റ്റാഗ്രാം പേജുകളിലൂടെ റിലീസ് ചെയ്‌തു.

നവംബർ ആദ്യ വാരത്തിൽ വേൾഡ്  വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ ബിജിബാലിന്റെ സംഗീതത്തിൽ വരികൾ ഒരുക്കിയിരിക്കുന്നത് ബി കെ ഹരിനാരായണനും,ജിജു അശോകനുമാണ്. മധുബാലകൃഷ്‌ണൻ ,ഗണേഷ് സുന്ദരം എന്നിവർ ഗാനങ്ങൾക്ക്  ശബ്ദം നൽകിയിരിക്കുന്നു.

ദേവ് മോഹൻ നായകനാകുന്ന , ചിത്രത്തിൽ ഇന്ദ്രൻസ്,കലാഭവൻ ഷാജോൺ,ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ് ,രാജേഷ് ശർമ്മ ,സെന്തിൽ സുധി കോപ്പ,സന്തോഷ് കീഴാറ്റൂർ ,പ്രതാപൻ ,മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്.

ഛായാഗ്രഹണം ബിനുകുര്യൻ.ദീപു ജോസഫാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. കലാസംവിധാനം പ്രശാന്ത് മാധവ്.വസ്ത്രാലങ്കാരം അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ.പ്രൊഡക്ഷൻ കൺട്രോളർ ബിജു.കെ.തോമസ്. ട്രൈലെർ,ടീസർ ,സ്പെഷ്യൽ ട്രാക്‌സ് - മനുഷ്യർ പിആർഓ എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ആൻജോ ബെർലിനും ധനുഷ് ഹരികുമാറും ആണ് മോഷൻ പോസ്റ്റർ ഡിസൈനിങ്ങും സംഗീതവും നിർവഹിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top