24 April Wednesday

പൃഥ്വിരാജ്‌ പ്രൊഡക്‌ഷൻസിന്റെ വെബ്‌ സീരീസ്‌ വരുന്നു

സ്വന്തം ലേഖകൻUpdated: Tuesday Jun 28, 2022

കൊച്ചി> പൃഥ്വിരാജ്‌ പ്രൊഡക്‌ഷൻസിന്റെ വെബ്‌ സീരീസ്‌ ഉടൻ പ്രതീക്ഷിക്കാമെന്ന്‌ നടൻ പൃഥ്വിരാജ്‌. ഇന്ത്യയിലെ അറിയപ്പെടുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾ സമീപിച്ചിട്ടുണ്ട്‌. ഇതിൽ ഒന്ന്‌ മിക്കവാറും യാഥാർഥ്യമാകും. താൻ അഭിനയിക്കുന്ന മറ്റൊരു വെബ്‌ സീരീസിന്റെ പ്രാരംഭഘട്ട ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം ‘കടുവ’യുടെ പ്രചാരണത്തിന്‌ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച വെബ്‌സീരീസുകൾ ഹിന്ദിയടക്കമുള്ള ഭാഷകളിൽ വരുന്നുണ്ട്‌. താൽപ്പര്യം തോന്നിക്കുന്ന രീതിയിലുള്ളവ വന്നാൽ അഭിനയിക്കുമെന്നും പൃഥ്വിരാജ്‌ പറഞ്ഞു.

ഷാജി കൈലാസ്‌ സംവിധാനം ചെയ്‌ത കടുവ ജൂലൈ ഏഴിന്‌ കേരളത്തിലെ മുന്നൂറ്റമ്പതോളം തിയറ്ററുകളിൽ റിലീസാകും. സുപ്രിയ മേനോനും ലിസ്‌റ്റിൻ സ്‌റ്റീഫനും ചേർന്ന്‌ നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ജിനു വി എബ്രഹാമാണ്‌. ലിസ്‌റ്റിൻ സ്‌റ്റീഫൻ, അഭിനേതാക്കളായ വിവേക്‌ ഒബ്‌റോയ്‌, സംയുക്തമേനോൻ, കലാഭവൻ ഷാജോൺ, സുധീർ കരമന, രാഹുൽ മാധവ്‌, അലൻസിയർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top