26 April Friday

പൃഥ്വിരാജിൻ്റെ കുരുതി ആമസോൺ പ്രൈമിൽ ഓണത്തിന്

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021



കൊച്ചി : പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളം ത്രില്ലർ കുരുതിയുടെ ആദ്യ പോസ്റ്റർ ആമസോൺ പ്രൈം വീഡിയോ  പുറത്തിറക്കി. ഓഗസ്റ്റ് 11 ന് റിലീസ് ചെയ്യുന്ന ഈ ആമസോൺ ഒറിജിനൽ മൂവിയുടെ  വേൾഡ് പ്രീമിയർ പ്രിഥ്വിയുടെ  ആരാധകർക്കുള്ള ഓണസമ്മാനമാണ്. അനിഷ് പല്യാൽ രചിച്ച് മനു വാര്യർ സംവിധാനം ചെയ്യുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് നിർമ്മിക്കുന്നത്. സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ  ത്രില്ലറിൽ റോഷൻ മാത്യു, ശിന്ദ്ര, ഷൈൻ ടോം ചാക്കോ,  മുരളി ഗോപി, മാമുക്കോയ, മണികണ്ഠൻ രാജൻ, നെൽസൺ, സാഗർ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു

കരുത്തുറ്റ നോട്ടവുമായി  പൃഥ്വിരാജ് സുകുമാരനും തീവ്രമായ ഭാവത്തോടെ റോഷൻ മാത്യുവും  കൊടും  വനത്തിനുള്ളിൽ ഒരു പോലീസ് ജീപ്പിനു മുന്നിൽ നിൽക്കുന്ന ഈ പോസ്റ്റർ   ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. ആമസോൺ പ്രൈം വീഡിയോയിൽ  കോൾഡ് കേസിന്റെ തകർപ്പൻ വിജയത്തിന് ശേഷം,  ത്രസിപ്പിക്കുന്ന മറ്റൊരു ത്രിലറുമായി പൃഥ്വിരാജ് വീണ്ടും വരികയാണ്.വേലിക്കെട്ടുകൾക്ക് ഉപരിയായി നിലകൊള്ളുന്ന വേരുറച്ച മനുഷ്യ ബന്ധങ്ങൾ, വിദ്വേഷത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്നതിന്റെ കഥയാണ് കുരുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top