19 April Friday

"എന്നെ പേര്‌ വിളിക്കാറില്ല, അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍റെ പേരും ഇത് തന്നെയാണല്ലോ, വിട': പൃഥ്വിരാജ്‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 30, 2020

അന്തരിച്ച ബോളിവുഡ് നടടന്‍ ഋഷി കപൂറിനെ അനുസ്‌മരിച്ച് നടന്‍ പൃഥ്വിരാജ്. അതുല്‍ സബര്‍വാളിന്‍റെ സംവിധാനത്തില്‍ 2013-ല്‍ പുറത്തിറങ്ങിയ ഔറംഗാസേബില്‍ ഇരുവരും വേഷമിട്ടിരുന്നു.

"ഇത് സിനിമയ്ക്ക് സങ്കടകരമായ ആഴ്ച്ചയാണ്. നിത്യശാന്തി നേരുന്നു ഋഷി സാര്‍. ഔറംഗാസേബില്‍ അദ്ദഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തോടൊപ്പം പങ്കിടാന്‍ ലഭിച്ച സമയത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനെന്നെ പേരെടുത്തു വിളിക്കാനാവില്ലെന്ന് എപ്പോഴു പരയാറുണ്ടായിരുന്നു. കാരണം അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍റെ പേരും ഇത് തന്നെയാണല്ലോ.. വിടനല്‍കുന്നു ഇതിഹാസമേ..‌ ഞങ്ങള്‍ അങ്ങയെ മിസ് ചെയ്യും". പൃഥ്വി കുറിച്ചു.

പൃഥ്വിയുടെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയയും ഋഷി കപൂറിന് ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top