18 December Thursday

രണ്ടു ദിവസം കൊണ്ട് നൂറു കോടി നേടി ‘പൊന്നിയിൻ സെൽവൻ 2’

വെബ് ഡെസ്‌ക്‌Updated: Sunday Apr 30, 2023

കൊച്ചി> വെള്ളിയാഴ്ച റിലീസ് ചെയ്‌ത മണിരത്നം ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ ആഗോള തലത്തിൽ നൂറു കോടി രൂപ കളക്ഷൻ നേടിതയായി നിർമാതാക്കൾ. നോർത്ത് അമേരിക്കയിൽ പ്രീമിയർ ഷോ ഉൾപ്പെടെ രണ്ടു ദിവസത്തെ ഗ്രോസ് കളക്ഷൻ മാത്രം 2.5 മില്ല്യൻ ഡോളറിന് മുകളിലാണെന്ന് നിർമാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മഡ്രാസ് ടാക്കീസും തങ്ങളുടെ ട്വിറ്റർ പേജിൽ ഔദ്യോഗികമായി വെളിപ്പെടുത്തി.

ലോകത്താകമാനമായി രണ്ടു ദിവസത്തെ ഗ്രോസ്സ് കളക്ഷൻ 109.6 കോടിയാണ്. ഇതോടെ ചിത്രം നൂറു കോടി ക്ലബ്ബിൽ ഇടം നേടി. ഇന്ത്യയിൽ മാത്രം രണ്ടു ദിവസത്തെ കളക്ഷൻ 57.9 കോടിയാണ്. ഇതിൽ തമിഴ് നാട്ടിലെ കളക്ഷൻ 36ഓളം കോടിയാണ്. കേരളത്തിലെ രണ്ടു ദിവസത്തെ ഗ്രോസ്സ് 5.5 കോടിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  വേനലവധി തുടങ്ങിയതോടെ ചിത്രം സർവകാല റിക്കാർഡുകൾ ഭേദിക്കും എന്നാണു ബോക്സ് ഓഫീസ് നിരീക്ഷകരുടെ വിലയിരുത്തൽ.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയറാം, റഹ്മാൻ, പ്രഭു, ശരത് കുമാർ, പാർത്ഥിപൻ, ബാബു ആന്റണി, ലാൽ, റിയാസ് ഖാൻ തുടങ്ങിയ വമ്പൻ താരനിരയാണ്‌ ചിത്രത്തിലുള്ളത്‌. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ പിഎസ്2 റിലീസ് ചെയ്തിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top