20 April Saturday

'കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയാണെന്നത് ഒരിക്കല്‍ കൂടി തെളിഞ്ഞു'; അഭിന്ദനവുമായി രഞ്ജിത്ത്

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021

കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള  മുഖ്യമന്ത്രിയാണെന്നത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. 'സിനിമാപ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങള്‍ അവര്‍ അഭ്യര്‍ഥിച്ചു.അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു. അത് സിനിമാലോകത്തിന് മൊത്തത്തില്‍ ഒരുണര്‍വ് പകര്‍ന്നിട്ടുണ്ട്.എല്ലാത്തിനും നന്ദി'.  മലയാള സിനിമയുടെ വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഉള്‍പ്പടെയുള്ളവയില്‍ ഇളവ് അനുവദിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയോട് രഞ്ജിത്ത് പ്രതികരിച്ചു.

'ഓരോ തൊഴില്‍മേഖലയിലെയും അടിസ്ഥാനപ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആര്‍ജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവന്‍ നന്ദിപറയുകയാണ്';   രഞ്ജിത്ത് പറഞ്ഞു

ഫേസ്ബുക്ക് കുറിപ്പ്


വീണ്ടും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങള്‍ അവര്‍ അഭ്യര്‍ഥിച്ചു.അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു. അത് സിനിമാലോകത്തിന് മൊത്തത്തില്‍ ഒരുണര്‍വ് പകര്‍ന്നിട്ടുണ്ട്.

എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തില്‍ ഞാനും. ഓരോ തൊഴില്‍മേഖലയിലെയും അടിസ്ഥാനപ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആര്‍ജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാന്‍ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവന്‍ നന്ദിപറയുകയാണ്. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എല്‍.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം  അങ്ങയോട് പറയുന്നത്. ലാല്‍സലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top