29 March Friday

ഞെട്ടിത്തരിച്ച് അജു വർഗീസ്: "ഫീനിക്‌സ്" പ്രൊമോ വീഡിയോ

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

തിരക്കഥയ്ക്കുള്ളിൽ മറ്റൊരു തിരക്കഥ ഒരുക്കി പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുന്ന രംഗങ്ങളോടെയാണ്‌ ഫീനിക്‌സ് ചിത്രത്തിന്റെ പ്രോമോ വീഡിയോ. 21 ഗ്രാംസിന്‌ ശേഷംഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ എൻ നിർമ്മിച്ചു മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്‌ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. "ഫീനിക്‌സ്" എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

 

‘അഞ്ചാം പാതിര’യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റ തിരക്കഥ. ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്.

പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ,എഡിറ്റർ നിതീഷ് കെ ടി ആർ, കഥ വിഷ്‌ണു ഭരതൻ ബിഗിൽ ബാലകൃഷ്‌ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഓടാണ്ടിയിൽ,പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാർ, മേക്കപ്പ് റോണെക്സ് സേവ്യർ, കൊസ്റ്റും ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുൽ ആർ ശർമ്മ, പിആർഓ: മഞ്ജു ഗോപിനാഥ് വാഴൂർ ജോസ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് ഒബ്സ്ക്യുറ, പരസ്യകല യെല്ലോടൂത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top