12 July Saturday

ജോജു ജോർജ് നായകനാകുന്ന "പീസ് " ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022


കൊച്ചി : ജോജുവിനൊപ്പം ആശാ ശരത്ത്,  രമ്യാനമ്പീശൻ, അനിൽ നെടുമങ്ങാട് സിദ്ധിഖ്  മാമുക്കോയ  ,അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന "പീസ് " സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.
നവാഗതനായ സൻഫീർ. കെ കഥയും സംവിധാനവും നിർവ്വഹിച്ച സിനിമ  തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായി  80 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ദിനു മോഹൻ എഴുതിയ പാട്ടിന്റെ  സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സൻഫീറും സംഗീത സംവിധായകനായ ജുബൈർ മുഹമ്മദും ചേർന്നാണ്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും  അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും  ബാനറിൽ ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.സഫർ സനൽ രമേശ് ഗിരിജ എന്നിവരുടേതാണ് തിരക്കഥ.

ഷമീർ ജിബ്രാൻ ചായാഗ്രഹണം. ചിത്രസംയോജനം -  നൗഫൽ അബ്ദുള്ള, കലാസംവിധാനം - ശ്രീജിത്ത് ഓടക്കാലി, മേക്കപ്പ് - ഷാജി പുൽപള്ളി, വസ്ത്രധാരണം - ജിഷാദ് ഷംഷുദ്ദീൻ. പി ആർ ഓ : മഞ്ജു ഗോപിനാഥ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top