19 December Friday

പന്തം പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

പ്രേക്ഷകശ്രദ്ധ നേടിയ കാക്ക എന്ന ഷോർട്ട് ഫിലിമിനു ശേഷം വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് പി ടിയും  റൂമ ഫിലിം ഫാക്‌ടറിയുടെ ബാനറിൽ റൂമ വി എസ്സും ചേർന്ന്  നിർമ്മിച്ച്‌ അജു അജീഷ്‌ സംവിധാനം ചെയ്യുന്ന 'പന്തം' സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നിലമ്പൂർ വഴിക്കടവ്, ചുങ്കത്തറ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

സംവിധായകനുമായ ശ്രീ മെക്കാർട്ടിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ വിഷ്‌ണു മുകുന്ദൻ, നീതു മായ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തി ലുണ്ട്. രചന- അജു അജീഷ്‌,  ഷിനോജ് ഈനിക്കൽ. അഡീഷണൽ സ്ക്രീൻ പ്ലേ - ഗോപിക കെ ദാസ്‌. എഡിറ്റിങ്‌: - അജു അജീഷ്‌. സംഗീതം: - എബിൻ സാഗർ. ഗാനരചന: - അനീഷ്‌ കൊല്ലോളി & സുധി മറ്റത്തൂർ. ഛായാഗ്രഹണം: - എം എസ് ശ്രീധർ. പിആർഒ: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: - യൂനുസ് ഡാക്‌സോ & വി  പി ഇർഷാദ്. പബ്ലിസിറ്റി ഡിസൈൻ: ഗോകുൽ എ ഗോപിനാഥൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top