25 April Thursday

ബേസിൽ ജോസഫ് നായകനാകുന്ന "പാൽതു ജാൻവർ'; നിർമാതാക്കളായി ദിലീഷ് പോത്തനും, ശ്യാം പുഷ്‌കരനും, ഫഹദ് ഫാസിലും

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2022

കൊച്ചി > കുമ്പളങ്ങി നെെറ്റ്സ് ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടെെറ്റിൽ ടീസറും റിലീസ് തിയ്യതിയും പ്രഖ്യാപിച്ചു. "പാൽതു ജാൻവർ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ നവാ​ഗതനായ സം​ഗീത് പി രാജനാണ്‌. ബേസിൽ ജോസഫ് ആണ് നായകനാവുന്നത്. ചിത്രം ഓണത്തിന് റിലീസിനെത്തുമെന്ന് ഫ​ഹദ് ഫാസിൽ പറഞ്ഞു.

ഫേസ്‌ബുക്ക് ലെെവിലൂടെയായിരുന്നു ദിലീഷ് പോത്തനും, ശ്യാം പുഷ്‌ക്കരനും ഫഹദ് ഫാസിലും സംവിധായകൻ സം​ഗീതും ചേർന്ന്‌ ചിത്രം പ്രഖ്യാപിച്ചത്. അമൽ നീരദ് അടക്കമുള്ള സംവിധായകരുടെ അസോസിയേറ്റ് ആയിരുന്നു സംവിധായകൻ സം​ഗീത് പി രാജൻ . "ഈ പഞ്ചായത്തിലെ എല്ലാ മൃ​ഗങ്ങളും എന്റെ മനസലിലുണ്ട്, അവരുടെ മനസിൽ ഞാനും'' എന്ന ടാ​ഗ് ലെെനോടെയാണ് ചിത്രത്തിന്റെ ടെെറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.

ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ്‌ അഭിനേതാക്കൾ.

ജസ്റ്റിൻ വർ​ഗീസ് ആണ് സം​ഗീതം. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡിഒപി രൺദീവ്, ആർട് ​ഗോകുൽ ദാസ്,  എഡിറ്റിം​ഗ് കിരൺ ദാസ്, കോസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യർ, സൗണ്ട് നിഥിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിശ്വൽ എഫക്‌ട് എ​​​ഗ് വെെറ്റ് വിഎഫ്എക്‌സ്,  ടെെറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്,  എക്‌സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത്, ചന്ദ്രശേഖർ, പിആർഒ ആതിര ദിൽജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top